ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ മാനദണ്ഡങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ചട്ടങ്ങള്‍ മൂന്നു മാസത്തിനകം നിലവില്‍വരും. സര്‍ക്കാര്‍ മാനദണ്ഡം ലംഘിക്കുന്നവര്‍ക്കു പിഴ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ബാറ്ററി ഘടകങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
ബാറ്ററികളുടെ നിലവാരം പരിശോധിക്കാന്‍ പരിശോധനയുമുണ്ടാകും. ബാറ്ററി ഓവര്‍ചാര്‍ജ്, ഓവര്‍ ഡിസ്ചാര്‍ജ്, തീപിടിക്കാനുള്ള സാധ്യത, െവെബ്രേഷന്‍ ടെസ്റ്റ്, ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തുടങ്ങിയവയും പരിശോധിക്കും.