Month: August 2022
-
Kerala
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ്. കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് സൂചന. വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവറിനെ കൂടാതെ കാരാട്ട് റസാഖ് അടക്കം മലബാറിലെ…
Read More » -
Kerala
നീണ്ടകരയില്‍ ബോട്ട് തിരയില്‍പ്പെട്ട് നാലും ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞ് ആറും മത്സതൊഴിലാളികൾ കടലിൽ വീണു
കൊല്ലം നീണ്ടകരയിൽ ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു. ചാവക്കാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് 6 തൊഴിലാളികളും കടലിൽ അകപ്പെട്ടു. നീണ്ടകരയിൽ കടലില്‍ വീണവരെ പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികളാണ് രക്ഷിച്ചത്. ചാവക്കാട് ഫൈബർ വള്ളം മറിഞ്ഞത് ഇന്ന് വൈകീട്ട് 6 മണിയോടെയാണ്. മൂന്ന് തൊഴിലാളികൾ നീന്തിക്കയറി. സുനിൽ, വർഗീസ് തുടങ്ങിയവരാണ് നീന്തിക്കയറിയത്. മറ്റു മൂന്നു പേർ കടലിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. തൊഴിലാളികളെ കാണുന്നുണ്ടെങ്കിലും ശക്തമായ തിരമാലകളെ തുടർന്ന് രക്ഷാപ്രവർത്തനം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഫൈബർ വള്ളം മറിഞ്ഞ് കടലിൽ നിന്നും നീന്തിക്കയറിയ ചാവക്കാട്ടെ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ട്രോളിംഗ് അവസാനിച്ചെങ്കിലും സാഹചര്യം അനുകൂലമല്ലെന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കും. ലയങ്ങളിലും വന മേഖലയിലും താമസിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏഴ് ക്യാമ്പുകള്‍…
Read More » -
Kerala
മഴക്കെടുതി- കൺട്രോൾ റൂമുകൾ
കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു സംസ്ഥാനത്തു അടുത്ത ദിനങ്ങളിൽ കനത്ത മഴയും പ്രകൃതിക്ഷോഭവും കണക്കാക്കിയിട്ടുള്ള സാഹചര്യത്തിൽ കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷിവകുപ്പ് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്തിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനതല കൺട്രോൾ സെന്റർ – 9495931216 ജില്ലാതല കൺട്രോൾ സെന്ററുകൾ തിരുവനന്തപുരം 93 83 47 0 0 86 93 83 47 0 0 92 കൊല്ലം – 94 47 10 48 55 790 793 50 33 പത്തനംതിട്ട – 94 95 73 41 0 7 94 95 60 69 30 കോട്ടയം- 9383470704 9383470714 ആലപ്പുഴ – 9496117012 9447400212 എറണാകുളം- 93 83 47 11 50 93 83…
Read More » -
Kerala
എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക വാര്‍ഡുകള്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളേജുകളും പ്രത്യേക യോഗം ചേര്‍ന്ന് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ അറിയിച്ചിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അനാവശ്യമായി ജീവനക്കാര്‍ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. മറ്റ് ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിനും ഉറപ്പ് വരുത്തണം. പകര്‍ച്ചവ്യാധി…
Read More » -
Crime
മനുഷ്യക്കടത്തിനെതിരെ സൗദി; 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ
റിയാദ്: മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമായിരിക്കും ശിക്ഷയെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് പറഞ്ഞു. എല്ലാ വര്‍ഷവും ജൂലൈ 30 അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യക്കടത്ത് ചെറുക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും കുറ്റവാളികള്‍ക്കെതിരെയുള്ള ശിക്ഷകളും നടപ്പാക്കാന്‍ രാജ്യം ഏറെ ജാഗ്രത കാണിക്കും. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വതന്ത്ര പ്രോസിക്യൂഷന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുടെ യോജിച്ച ശ്രമങ്ങളിലൂടെയും ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലൂടെയും മനുഷ്യക്കടത്ത് ചെറുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
മഴക്കെടുതിയിൽ ആറ് മരണം, ഒരാളെ കാണാതായി; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ (Kerala Rains) ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ: മഴ ശക്തമാവുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടര്‍ന്നുള്ള വര്‍ഷത്തിലും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട്…
Read More » -
India
ദേശീയപതാകകള്‍ എന്തുകൊണ്ട് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു? കേന്ദ്രമന്ത്രിയുടെ വിശദീകരണം ഇങ്ങനെ…
ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യന്ത്രനിർമിത, പോളിസ്റ്റർ ദേശീയ പതാകകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിശദീകരണവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി രംഗത്ത്. രാജ്യത്തെ ഖാദി വ്യവസായത്തിന് ഇത്രയും വലിയ ആവശ്യം നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് പതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്തെ എല്ലാ ഖാദി, കുടിൽ വ്യവസായങ്ങൾക്കും സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. 75ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിക്ക് കോടിക്കണക്കിന് പതാകകൾ ആവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തെ ഖാദി വ്യവസായത്തിന് ആവശ്യം നിറവേറ്റാൻ കഴിയില്ല. അതുകൊണ്ടാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്. 2002-ലെ ഫ്ലാഗ് കോഡ് തിരുത്തിയതിലും യന്ത്ര നിർമ്മിത പോളിസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ദേശീയപതാക രൂപകൽപന ചെയ്ത പിംഗലി വെങ്കയ്യയുടെ കുടുംബാംഗങ്ങളെ ദില്ലിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്രസർക്കാർ ക്ഷണിക്കുമെന്നും…
Read More » -
Crime
ടര്‍ഫിലേക്ക് ആഡംബര വാഹനം ഓടിച്ച് കയറ്റി അതിക്രമം; യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: ആഡംബര വാഹനവുമായി ടർഫിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പാലോട് നന്ദിയോട് മണ്ണാർകുന്ന് മിഥുനത്തിൽ മിഥുൻ, കള്ളിപ്പാറ സ്വദേശി അഖിൽ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പാലോട് പച്ച ശാസ്താ ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്പോർട്സ് ടർഫിൽ ആഡംബര വാഹനവുമായി അതിക്രമിച്ചുകയറി അവിടെ ഉണ്ടായിരുന്നവരെ ദേഹോപദ്രവം ഏൽപ്പിച്ച് അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. ടര്‍ഫില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫ്ലഡ്ലൈറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. അറസ്റ്റിലായ യുവാക്കള്‍ പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പാലോട് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ നിസാറുദ്ദീൻ, റഹീം സിപിഒ മാരായ വിനീത്, സുലൈമാൻ, എസ്.സി.പി.ഒ മാരായ രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More »

