KeralaNEWS

മയക്കുമരുന്ന് വില്‍പന, ദമ്പതികളടക്കം 3 പേര്‍ അറസ്റ്റില്‍; 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ യും പിടിച്ചെടുത്തു

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ കുറ്റത്തിന് ദമ്പതികളടക്കം മൂന്ന് പേരെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിലെ ഉബൈദുല്ല(26), ബന്ധു അബ്ദുര്‍ റഹ് മാന്‍(56), ഭാര്യ സീനത്ത് (50) എന്നിവരാണ് അറസ്റ്റിലായത്. പിടിക്കപ്പെടുമ്പോള്‍ ഇവരുടെ കൈവശം 75 കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും ഉണ്ടായിരുന്നു എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ഉബൈദുല്ലയുടെ ബൈകില്‍ നിന്ന് എം.ഡി.എം.എയും അബ്ദുര്‍ റഹ് മാന്റെ വീട്ടില്‍നിന്ന് കഞ്ചാരും പിടിച്ചെടുത്തു.

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പന നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

Back to top button
error: