NEWS

ദുബായിൽ ആകാശവളയം വരുന്നു 

ദുബായ് :നഗരത്തിന് മുകളില്‍  ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമാണ് വളയം രൂപകല്‍പന ചെയ്തിരിക്കുന്നത്.
 500 മീറ്റര്‍ ഉയര്‍ത്തില്‍ അഞ്ച് തൂണുകളിലാണ് ബുര്‍ജ് ഖലീഫക്ക് ചുറ്റും വളയം നിര്‍മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും. ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ കാലാവസ്ഥകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന വിധം സ്കൈപാര്‍ക്കും രൂപകല്‍പന ചെയ്തിട്ടുണ്ട്.
ദുബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഈ വളയത്തിന്‍റെ ആശയത്തിന് പിന്നില്‍.

Back to top button
error: