കോട്ടയം: കൺകുളിർക്കെ കാണാനും അനുഭവിച്ചറിയാനും ക്യാമറയിൽ പകർത്തി ഓർമ്മകളിൽ സൂക്ഷിക്കാനും ഇതാ കോട്ടയത്തൊരു ആമ്പൽ വസന്തം.
കോട്ടയത്ത് പരുത്തുമ്പാറയിൽ നിന്ന് പനച്ചിക്കാട് ക്ഷേത്രം വഴി പുതുപ്പള്ളിയിലേക്കുള്ള റോഡിൽ കൂടി അൽപ്പ ദൂരം സഞ്ചരിച്ചാൽ റോഡിന്റെ ഇരു വശങ്ങളിലും ആമ്പൽ കാഴച കാണാം.
വിടർന്നു നിൽക്കുന്ന ഈ മനോഹാരിത ആസ്വദിക്കാൻ നിരവധി പേരാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.സന്ദർശകർക്ക് പൂവുകൾക്കിടയിലൂടെ തോണിയിലേറി പൂവുകളെ തൊട്ടും തലോടിയും സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
തോണിയാത്രക്ക് ഒരു നിശ്ചിത തുക നൽകണം.തോണിയിൽ യാത്ര വേണ്ടാത്തവർക്ക് കരയിൽ നിന്ന് കൊണ്ട് ഈ ആമ്പൽ കാഴ്ച ആസ്വദിക്കാം.വധുവരൻമാരുമായി ഫോട്ടോ ഷൂട്ടിനായി നിത്യേന ധാരാളം ഫോട്ടോഗ്രാഫറുമാർ ഇവിടെ എത്തുന്നുണ്ട്.തൊട്ടടുത്തുതന്നെ യാണ് പുതുപ്പള്ളി പള്ളിയും ‘ദക്ഷിണ മൂകാംബിക’ എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രവും.