CrimeNEWS

മാതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച മകനെ വെട്ടി; പിതാവ് അറസ്റ്റില്‍

അടൂര്‍: മാതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച മകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. വടക്കടത്തുകാവ് െവെശാഖം വീട്ടില്‍ തങ്കപ്പന്‍ നായരെ (75)ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെട്ടേറ്റ മകന്‍ രാജേഷ് കുമാര്‍ (47) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് ആണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ക്ക് വെട്ടേറ്റത്.

തലയ്ക്ക് പരുക്കേറ്റ രാജേഷ് കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലൂപ്പാറയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ സ്വന്തം വീട്ടില്‍ എത്താറുണ്ട്. ഈ സമയത്ത് ഇയാള്‍ മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ രാജേഷിനെതിരെ പരാതിയും നിലവിലുണ്ടായിരുന്നു.

 

Back to top button
error: