IndiaNEWS

മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും അവകാശം: കോടതി

ബംഗളൂരു: മാതാപിതാക്കള്‍ക്ക് അപകടത്തില്‍ ജീവഹാനി സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുകയ്ക്ക് വിവാഹിതരായ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്നു കര്‍ണാടക െഹെക്കോടതി.

മക്കള്‍ വിവാഹിതരാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിസ് എച്ച്.പി. സന്ദേശ് വ്യക്തമാക്കി. 2012 ഏപ്രില്‍ 12 ന് ഉത്തര കര്‍ണാടകയിലെ ഹബ്ബള്ളിയില്‍ അപകടത്തില്‍ മരിച്ച രേണുകയുടെ വിവാഹിതരായ പുത്രിമാര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

Signature-ad

രേണുകയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും ഒരു മകനും നഷ്ടപരിഹാരം തേടിയിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ (എം.എ.സി.ടി.) കുടുംബാംഗങ്ങള്‍ക്ക് ആറു ശതമാനം വാര്‍ഷിക പലിശയോടെ 5,91,600 രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ വിവാഹിതരായ പെണ്‍മക്കള്‍ മരിച്ച വ്യക്തിയുടെ ആശ്രിതര്‍ അല്ലാത്തതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം അവകാശപ്പെടാനാകില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം.

Back to top button
error: