LIFEReligion

മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം നാളെ മുതല്‍

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കേന്ദ്ര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനയോഗങ്ങള്‍ നാളെ മുതല്‍ നടക്കും. കത്തീഡ്രലിന്റെ വിവിധ കരകളില്‍ 13 മുതല്‍ 28 വരെയാണ് ധ്യാനയോഗം. 13ന് െവെകുന്നേരം 7ന് മാലം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടയ്ക്കല്‍ സജി തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹ വികാരി ഫാ. കുറിയാക്കോസ് കാലായില്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു മണവത്ത് അധ്യക്ഷത വഹിക്കും. ഫാ. ജിനൂപ് കുറിയാക്കോസ് തെക്കേക്കുഴി വചനസന്ദേശം നല്‍കും.

14ന് െവെകുന്നേരം 7ന് കുഴിപ്പുരയിടം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണൂപ്പറമ്പില്‍ അനീഷ് പി കുര്യന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹവികാരി ഫാ. എം.ഐ തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. ഡീക്കന്‍: ബെന്നി ജോണ്‍ ചിറയില്‍ വചനസന്ദേശം നല്‍കും. 15ന് െവെകുന്നേരം 7ന് വെള്ളൂര്‍ ഈസ്റ്റ് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ ഈസ്റ്റ് സണ്‍ഡേസ്‌കൂളില്‍ കത്തീഡ്രല്‍ സഹവികാരി ഫാ. എം.ഐ. തോമസ് മറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടത്തുന്ന ധ്യാനയോഗത്തില്‍ പി.കെ കുരുവിള കിഴക്കേപ്പറമ്പില്‍ വചനസന്ദേശം നല്‍കും. 20ന് െവെകുന്നേരം 7ന് വെള്ളൂര്‍ നോര്‍ത്ത് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ നോര്‍ത്ത് സണ്ടേസ്‌കൂളില്‍ കത്തീഡ്രല്‍ സഹവികാരി കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്തിന്റെ അദ്ധ്യക്ഷതയില്‍ നടത്തുന്ന ധ്യാനയോഗത്തില്‍ ഡീക്കന്‍: ബെന്നി ജോണ്‍ ചിറയില്‍ വചനസന്ദേശം നല്‍കും. 21ന് െവെകുന്നേരം 7ന് കുറ്റിയകുന്ന് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുറ്റിയകുന്ന് സണ്‍ഡേസ്‌കൂളില്‍ ഫാ. ജോര്‍ജ് കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ധ്യാനയോഗത്തില്‍ ഫാ. കുര്യന്‍ ജോയി കല്ലുങ്കത്തറ വചന സന്ദേശം നല്‍കും.

27ന് െവെകുന്നേരം 7ന് അമയന്നൂര്‍ പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ അമയന്നൂര്‍ സണ്‍ഡേസ്‌കൂളില്‍ ഫാ. മാത്യു എം. ബാബു വടക്കേപറമ്പിലിന്റെ അധ്യക്ഷതയില്‍ നടത്തുന്ന ധ്യാനയോഗത്തില്‍ ഡീക്കന്‍: ജോണ്‍സ് കോട്ടയില്‍ വചനസന്ദേശം നല്‍കും. 28ന് െവെകുന്നേരം 4ന് വെള്ളുക്കുട്ട- മണര്‍കാട് 9-ാം യൂണിറ്റ് പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ കീച്ചാല്‍ സണ്‍ഡേസ്‌കൂളില്‍ ഡീക്കന്‍: അലന്‍ സ്‌കറിയ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ നടത്തുന്ന ധ്യാനയോഗത്തില്‍ ഫാ. എബി ജോണ്‍ കുറിച്ചിമല വചന സന്ദേശം നല്‍കും.

28ന് െവെകുന്നേരം 7ന് തിരുവഞ്ചൂര്‍ 2-ാം യൂണിറ്റ് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ നോര്‍ത്ത് സണ്‍ഡേസ്‌കൂളില്‍ കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയില്‍ നടത്തുന്ന സമാപന ധ്യാനയോഗത്തില്‍ ഫാ.കുര്യന്‍ മാത്യു വടക്കേപറമ്പില്‍ വചനസന്ദേശം നല്‍കും. ഫാ. മാത്യു മണവത്ത് സമാപന സന്ദേശം നല്‍കും.വിവിധ കരകളിലായി നടത്തപ്പെടുന്ന ധ്യാനയോഗങ്ങള്‍ക്ക് കേന്ദ്ര പ്രാര്‍ത്ഥനായോഗം പ്രസിഡന്റ് ഫാ.മാത്യു മണവത്ത്, സെക്രട്ടറി അനീഷ് ഒറ്റപ്ലാക്കല്‍, ജേക്കബ് തോമസ്, പ്രഫ. പി.സി. ആന്‍ഡ്രൂസ്, കെ.വി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

Back to top button
error: