CrimeNEWS

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍സ്വര്‍ണവേട്ട: രണ്ട് തമിഴ്‌നാട് സ്വദേശികളില്‍നിന്ന് പിടികൂടിയത് ഒന്നര കിലോ സ്വര്‍ണ്ണക്കട്ടികള്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്‌നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍വച്ച് മധുര സ്വദേശികളായ ശ്രീധര്‍, മഹേന്ദ്ര കുമാര് എന്നിവരില്‍നിന്നാണ് സ്വര്‍ണ്ണക്കട്ടികള്‍ പിടികൂടിയത്. ഇരുവരുടേയും അരയില്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടിവെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Signature-ad

വിവിധ വിമാനത്താവളങ്ങളില്‍ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കൊണ്ടു വരുന്ന സ്വര്‍ണ്ണമിശ്രിതം സ്വര്‍ണ്ണ കട്ടികളാക്കി ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ ആളുകളെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ 64 കിലോ സ്വര്‍ണ്ണമാണ് കോഴിക്കോട് കസ്റ്റ്ംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

 

Back to top button
error: