ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇപ്പോഴത്തെ അമിതമായ നിരക്ക് വര്‍ധനവ് കാരണം നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. 300 മുതൽ 600 ശതമാനം വരെയാണ് നിരക്ക് വർദ്ധന. ഇതിൽ കേന്ദഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും
ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയർന്ന പരിധി സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ട് വരണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.