CrimeNEWS

ബസില്‍ മോശമായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് പ്ലസ് ടു വിദ്യാര്‍ഥിനി; ഇടപെട്ട് യാത്രക്കാരും; ഒടുവില്‍ യുവാവ് എത്തേണ്ടിടത്ത് എത്തി!

കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം ഫിറോസ് ( 38 ) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് 4.30 ന് മാനന്തവാടി ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ വച്ചായിരുന്നു അതിക്രമം.

പനമരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പ്ലസ് ടു വിദ്യാര്‍ഥിനി. യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഫിറോസ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി. ഇതോടെ വിദ്യാര്‍ഥിനി ശക്തമായി പ്രതികരിക്കുകയും ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു.

പിന്നാലെ മറ്റുയാത്രക്കാരും വിഷയത്തില്‍ ഇടപെട്ടു. യുവാവിനെ എത്തേണ്ടിടത്ത് എത്തിക്കാന്‍ മുന്‍കൈയെടുത്ത യാത്രക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ഫിറോസിനെ പനമരം പോലീസിന്റെ കൈകളില്‍ ഏല്‍പ്പിച്ച് ഉത്തരവാദിത്വം നിറവേറ്റി!

തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ എസ്.ഐ: പി.സി സജീവനും സംഘവും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: