KeralaNEWS

മന്ത്രി പ്രകോപിപ്പിക്കരുതെന്ന് സതീശന്‍; കേന്ദ്രത്തെ വിമര്‍ശിക്കുമ്പോള്‍ ബി.ജെ.പി. ഇല്ലാത്ത സഭയില്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്ന് റിയാസ്

തിരുവനന്തപുരം: ദേശീയപാതയുടെ പേരില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ‘കുത്തി’ മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് സംസാരിച്ച ശേഷം മറുപടി പറയുന്നതിനിടെയായിരുന്നു ബി.ജെ.പിയെചാരി സതീശനെ റിയാസ് പരിഹസിച്ചത്.

ദേശീയപാത വികസനം നടക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് സമ്മതിച്ച സതീശന്‍, ഭൂമി നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയത് യുപിഎ സര്‍ക്കാര്‍ ആണെന്നും ദേശീയ പാത വികസനത്തില്‍ പ്രതിപക്ഷം സഹകരിക്കുമ്പോള്‍ മന്ത്രി വെല്ലുവിളിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും ശരിയല്ലെന്നാണ് പറഞ്ഞത്. ഇതിനു മറുപടി പറയവേയാണ് കേന്ദ്രത്തെയും ബി.ജെ.പിയെയും പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൊള്ളുന്നതെങ്ങനെ എന്ന ഒളിയമ്പുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയത്.

”ഞാന്‍ ഒരു പ്രകോപനവും സൃഷ്ടിച്ചില്ല, പ്രകോപനം ഉണ്ടാകേണ്ടിയിരുന്നത് യഥാര്‍ഥത്തില്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി ഈ സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കായിരുന്നു. പക്ഷേ മറ്റു ചിലര്‍ക്ക് അതില്‍ എങ്ങനെ പ്രകോപനം വന്നുവെന്ന് തനിക്ക് അറിയില്ല”.

താന്‍ ചൂണ്ടിക്കാട്ടിയത് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ എന്നു തോന്നുന്ന വിധത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റാര്‍റ്റെങ്കിലും പ്രകോപനം ഉണ്ടായാല്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഡി സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദം നിലനില്‍ക്കെയാണ് റിയാസിന്‍െ്‌റ ഈ പരാമര്‍ശം

Back to top button
error: