ന്യൂഡൽഹി : കുടിക്കാനും വീട്ടാവശ്യത്തിനും വെള്ളം ഉപയോഗിക്കുന്ന റസിഡന്‍ഷ്യല്‍ അപാര്‍ട്ട്മെന്റുകളും ഹൗസിങ് സൊസൈറ്റികളും ഉള്‍പ്പെടെ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നവര്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന്
കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റി.
10,000 രൂപ രജിസ്ട്രേഷന് അടച്ച് ലൈസന്‍സ് എടുക്കാന്‍ അതോറിറ്റി പത്രപരസ്യം മുഖേന ആവശ്യപ്പെട്ടിട്ടും കേരളത്തില്‍ നിന്നും അധികം ഉപഭോക്താക്കള്‍ ലൈസന്‍സ് എടുത്തിട്ടില്ല.ഇതിനെ തുടർന്നാണ് കർശന നിർദ്ദേശം.
ജൂണ്‍ 30ന് മുൻപ് പണമടയ്ക്കണമെന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.ഇത് ജൂലൈ 31-ആയി ദീർഘിപ്പിച്ചിട്ടുണ്ട്.