NEWS

വയനാട്ടിൽ വ്യാപാരി കടയ്ക്കുള്ളില്‍ ജീവനൊടുക്കി

കല്‍പ്പറ്റ: മേപ്പാടിയില്‍ വ്യാപാരി ജീവനൊടുക്കി. നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40)വിനെയാണ് കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം.

മേപ്പാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.കടബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

Back to top button
error: