എഴുകോണ്‍: കൊല്ലം എഴുകോണില്‍ നിയന്ത്രണം നഷ്ടപെട്ട കാര്‍ ഗേറ്റും ചുറ്റുമതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറിയെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇതിനിടയിൽ രക്ഷിക്കാനെത്തിയ ഗൃഹനാഥനെ ഇവർ മർദ്ദിക്കുകയും ചെയ്തു.
എഴുകോണ്‍ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍ ബിവറേജസ് ഷോപ്പിന് സമീപം സൗപര്‍ണ്ണികയില്‍ ബാബുരാജന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് വാഹനം ഇടിച്ചു കയറിയത്. ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരണ്‍ , പോച്ചംകോണം സ്വദേശി ഷിജു എന്നിവരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്.ഇവർ മദ്യപിച്ചിരുന്നതായി പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വീട്ടുടമയെ കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.കാറിൽ നിന്നും മദ്യകുപ്പികൾ ഗൃഹനാഥൻ കണ്ടെടുത്തിരുന്നു ഇതേ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി.തുടര്‍ന്ന് എഴുകോണ്‍ പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷ സ്ഥിതിക്ക് അയവുണ്ടായത്.