CrimeNEWS

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ടു

കൊച്ചി: വഞ്ചിയൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 13 പ്രതികളെ വെറുതെവിട്ടു.

ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊന്ന കേസിലാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി
പ്രതികളെ വെറുതെവിട്ടത്.

2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. 13 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. ഇത് ചോദ്യം ചെയ്തുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി 13 പേരെയും വെറുതെ വിട്ടിരിക്കുന്നത്.

Back to top button
error: