NEWS

അധികം സാധനങ്ങൾ വാങ്ങി പുലിവാല്‍ പിടിക്കേണ്ട; അറിയാം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പിന്നിലെ കളികള്‍

ക്രെഡിറ്റ് കാര്‍ഡുകള്‍ അങ്ങേയറ്റം ഉപയോഗപ്രദമാണെന്ന അഭിപ്രായമുള്ളവര്‍ ഏറെയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അതിലേറെ ചീത്തപ്പേരും കിട്ടിയിട്ടുണ്ട്.  ക്രെഡിറ്റ് കാര്‍ഡുകളിലെ ഉയര്‍ന്ന പലിശ നിരക്കാണ് വില്ലൻ.ആ വില്ലനെ നന്നായി മനസിലാക്കിയാല്‍, അതിനു പിന്നിലെ കണക്ക് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളെ ഉപകാരപ്രദമാംവണ്ണം കൊണ്ടുനടക്കാൻ സാധിക്കും.
മാഡാവാതെ മാഡ് അടയ്ക്കൂ
ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മാഡ് എന്നത് മിനിമം എമൗണ്ട് ഡ്യൂ ആണ്. അതായത്, കൃത്യമായ ഇടവേളകളില്‍ നിശ്ചിത തിയതിയ്ക്കു മുമ്പ് തിരിച്ചടയ്‌ക്കേണ്ട മിനിമം തുക. ഈ തുക അടയ്ക്കുന്നതിലൂടെ അടവ് തെറ്റിയാല്‍ ഈടാക്കുനന ഫീസില്‍ നിന്നും രക്ഷപ്പെടാമെന്ന് മാത്രമല്ല, ക്രെഡിറ്റ് സ്‌കോറില്‍ യാതൊരു നെഗറ്റീവ് ഇംപാക്ടും ഉണ്ടാവുകയുമില്ല.
എന്നാല്‍ മാഡ് അടച്ചാലും അടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്ക് തീര്‍ച്ചയായും നിങ്ങള്‍ പലിശ നല്‍കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളിന്മേലുളള പലിശ നിരക്കാകട്ടെ വര്‍ഷം ഏതാണ്ട് 40%ത്തോളം ആണ്.
കാര്യങ്ങള്‍ കൃത്യമായി മനസിലാവാന്‍ ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. 30000 രൂപയാണ് നിങ്ങള്‍ അടയ്ക്കാന്‍ ഉള്ളതെന്ന് കരുതുക. മിനിമം എമൗണ്ട് ഡ്യൂ 1500 രൂപയുമാണ്. നിങ്ങള്‍ക്കു മുമ്പില്‍ മൂന്ന് വഴികളാണുള്ളത്.
1. അടയ്ക്കാനുള്ള മുഴുവന്‍ തുകയും അതായത് 30000 രൂപയും അവസാന തിയ്യതിയ്ക്കു മുമ്പ് അടച്ചുതീര്‍ക്കുക.
2. മിനിമം എമൗണ്ട് ഡ്യൂ മാത്രം അടയ്ക്കുക.
3. ഒന്നും അടയ്ക്കാതിരിക്കുക. (ദയവായി ഈ വഴിയിലേക്ക് നോക്കാതിരിക്കുക)
ഇനി ഓരോ സാഹചര്യത്തിലും എന്ത് സംഭവിക്കുമെന്ന് നോക്കാം:
30000 രൂപയും അടച്ചുതീര്‍ത്തതിനാല്‍ നിങ്ങള്‍ യാതൊരു പലിശയും നല്‍കേണ്ടിവരില്ല. മറ്റൊരു തിരിച്ചടവ് തിയ്യതിയും മുമ്പിലുണ്ടാവില്ല.
2. ഇനി മിനിമം ഡ്യൂ ആയ 1500 രൂപ അടയ്ക്കുകയാണെങ്കില്‍ ബാക്കിയുള്ള 28,500 രൂപയ്ക്ക് നിങ്ങള്‍ പലിശ നല്‍കേണ്ടിവരും.
3. 30000 രൂപയ്ക്ക് പലിശ നല്‍കുന്നതിനൊപ്പം തിരിച്ചടവ് തിയ്യതിയ്ക്ക് മുമ്പ് പണം നല്‍കാത്തതിനാല്‍ അതിനുള്ള പിഴ കൂടി ഒടുക്കേണ്ടിവരും.
മാസം അടയ്‌ക്കേണ്ട തുക കൃത്യമായി അടച്ചാല്‍ എല്ലാം ആയി എന്നാണ് മിക്കയാളുകളുടെയും ധാരണ. എന്നാല്‍ സ്ഥിതി അങ്ങനെയല്ല. അതുകൊണ്ട് തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവരില്ലയെന്ന ഗുണമേയുള്ളൂ. അപ്പോഴും അടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്ക് പലിശ നല്‍കിക്കൊണ്ടിരിക്കണം. മാത്രമല്ല, കാര്‍ഡില്‍ തിരിച്ചടയ്‌ക്കേണ്ട തുക മുഴുവനായി അടച്ചില്ലെങ്കില്‍ പിന്നീടുള്ള ഇടപാടുകള്‍ക്ക് പലിശ രഹിത വായ്പാ കാലയളവ് ലഭിക്കുകയുമില്ല.
വിശദമായി പറയാം, 30000 രൂപയുടെ ബില്‍ കിട്ടിയിട്ടും നിങ്ങള്‍ മിനിമം ഡ്യൂ ആയ 1500 അടയ്ക്കുകയും 28,500 അടയ്ക്കാന്‍ ബാക്കിവെക്കുകയും ചെയ്യുകയാണെന്ന് കരുതുക. തിരിച്ചടവ് തിയ്യതി കഴിഞ്ഞശേഷം നിങ്ങള്‍ 15000 രൂപയുടെ മറ്റൊരു ക്രഡിറ്റ് കാര്‍ഡില്‍ ഇടപാട് കൂടി നടത്തിയെന്നിരിക്കട്ടെ. പലിശ രഹിത കാലം ആയി ഒരു ദിവസം പോലും നിങ്ങള്‍ക്ക് ലഭിക്കില്ല. ഇടപാട് നടന്ന ആദ്യദിവസം മുതല്‍ നിങ്ങള്‍ പലിശ നല്‍കേണ്ടിവരും. അടയ്ക്കാന്‍ ബാക്കിയുള്ള 28,500 നൊപ്പം 15000 കൂടി ചേര്‍ത്തുള്ള തുകയ്ക്കായിരിക്കും പിന്നീട് നിങ്ങള്‍ പലിശ നല്‍കേണ്ടിവരിക.
ചുരുക്കി പറഞ്ഞാല്‍, ഒരു സാധനം വാങ്ങാന്‍ നിങ്ങളെക്കൊണ്ട് സാമ്പത്തികമായി പറ്റില്ലയെന്ന അവസ്ഥയാണെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തതാണ് നല്ലത്. അത് നിങ്ങളെ സാമ്പത്തികമായി കുറേക്കൂടി തളര്‍ത്തുകയേ ഉള്ളൂ. ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതുപോലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് സാമ്പത്തിക ആരോഗ്യത്തിന് നല്ലത്. അതായത്, പെട്ടെന്ന് അടയ്ക്കാന്‍ ആകുമെങ്കില്‍ മാത്രം ചെലവഴിക്കുക.
ക്രെഡിറ്റ് കാർഡുകളുടെ  അശ്രദ്ധവുമായ ഉപയോഗം നിങ്ങളെ  കടക്കെണിയിൽ പെടുത്തുമെന്നത് മറക്കാതിരിക്കുക.അമിതമായ പർച്ചേസ് മൂലമോ ഇനി മറ്റെന്തെങ്കിലും രീതിയിൽ അനുവദിക്കപ്പെട്ട തുക മുഴുവൻ ഉപയോഗിച്ച് തീർത്താൽ  അത് തിരിച്ചടക്കാൻ ഏറെ പ്രയാസമാണ് അതിനൽ തന്നെ ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക അടയ്ക്കുകയും കുടിശ്ശികയ്‌ക്ക് വലിയ പലിശ നൽകുകയും ചെയ്യുന്നുവെന്നതാണ് യാഥാർഥ്യം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കടം നിയന്ത്രിക്കുന്നതിനുള്ള ചില മികച്ച ടിപ്പുകൾ ഇതാ …
ബാലൻസ് ട്രാൻസ്ഫർ സൗകര്യം തിരഞ്ഞെടുക്കുക
അതായത് ഈ സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് ഒരു കാർഡിലെ കുടിശ്ശിക മറ്റൊരു കാർഡിലേക്ക് കുറഞ്ഞ നിരക്കിൽ കൈമാറാൻ കഴിയും, ആ കടം തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് ആറുമാസം വരെ സമയം ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് എ യിൽ 30,000 രൂപ കുടിശ്ശികയുണ്ട്, അത് നിലവിലെ മാസത്തിൽ വരുന്ന നിശ്ചിത തീയതിക്കുള്ളിൽ നിങ്ങൾ അടയ്ക്കണം, പരാജയപ്പെട്ടാൽ നിങ്ങൾ അടയ്ക്കേണ്ട തുകയുടെ പലിശ പ്രതിവർഷം 36% എന്ന നിരക്കിൽ നൽകണം
ക്രെഡിറ്റ് കാർഡ് കുടിശ്ശിക ഇഎംഐയിലേക്ക് പരിവർത്തനം ചെയ്യുക
ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ കാർഡിലെ കുടിശ്ശിക പ്രതിമാസ ഗഡുക്കളായി തുല്യമായ നിരക്കിലേക്ക് പരിവർത്തനം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു, ഇത് നിങ്ങൾ നിശ്ചിത തീയതി നഷ്‌ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ നൽകേണ്ട നിരക്കിനേക്കാൾ വളരെ കുറവാണ്. കുടിശ്ശിക ഇഎംഐയിലേക്ക് പരിവർത്തനം ചെയ്യുന്നതിന് നിങ്ങളുടെ ബാങ്ക് 1-2% വരെ പ്രോസസ്സിംഗ് ഫീസ് ഈടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
കാർഡ് അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുക
ക്രെഡിറ്റ് കാർഡുകൾ സാധാരണഗതിയിൽ 50 ദിവസം വരെ പണം അടയ്ക്കാനുള്ള സാവകാശം നൽകുന്നുണ്ട്. നിങ്ങ-ൾക്ക് ഫണ്ടുകളുടെ കുറവും ഒന്നിലധികം ക്രെഡിറ്റ് കാർഡുകളുമാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനുള്ള പരമാവധി അവധിക്കാലം ഈടാക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വാങ്ങലുകൾ ആസൂത്രണം ചെയ്യുക. ഇതിനർത്ഥം, ബില്ലിംഗ് തീയതി ഉടൻ അടുക്കുന്ന ക്രെഡിറ്റ് കാർഡുകളിൽ വാങ്ങലുകൾ നടത്തരുത് എന്നാണ്.
വ്യക്തിഗത വായ്പ എടുത്ത് നിങ്ങളുടെ എല്ലാ ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും തീർക്കുക.വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് ബാലൻസ് ട്രാൻസ്ഫറിനും ക്രെഡിറ്റ് കാർഡ് കുടിശ്ശികയുടെ ഇഎംഐ പരിവർത്തനത്തിനും ബാധകമായ പലിശ നിരക്കിനേക്കാൾ കുറവാണ്. അതിനാൽ, നിങ്ങളുടെ എല്ലാ കാർഡുകളിലെയും ആകെ അടയ്ക്കേണ്ട തുക കണക്കാക്കി വിവിധ ബാങ്കുകളുമായി സംസാരിച്ച് മുഴുവൻ ക്രെഡിറ്റ് കാർഡിനും നൽകേണ്ട തുകയ്ക്ക് വ്യക്തിഗത വായ്പ ലഭിക്കും. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കിൽ നിന്ന് വായ്പയെടുത്ത് എല്ലാ ക്രെഡിറ്റ് കാർഡും ഒറ്റയടിക്ക് മായ്‌ക്കുക. നിങ്ങളുടെ തിരിച്ചടവ് ശേഷി അനുസരിച്ച് വ്യക്തിഗത വായ്പ കാലാവധി തിരഞ്ഞെടുക്കുക എന്നതും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: