മുണ്ടക്കയം: മുപ്പത്തിനാലാം െമെലിനു സമീപം സ്‌കൂള്‍ കുട്ടികളടക്കമുള്ള കീച്ചാന്‍പാറ നിവാസികളുടെ യാത്ര എന്നും ആശങ്കയോടെയാണ്. പ്രദേശവാസികളുടെ ആശ്രയമായ പാലം കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. പകരം സന്നദ്ധ സംഘടനകള്‍ നിര്‍മ്മിച്ച താല്‍ക്കാലിക നടപ്പാലം ഇപ്പോള്‍ തടികള്‍ ദ്രവിച്ചു ഒടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്.
മുണ്ടക്കയം ടൗണിന് സമീപം ഇടുക്കി ജില്ലയിലെ 34-ആം െമെലിന് അക്കരെ കീച്ചാന്‍ പാറ ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഈ നടപ്പാലം തകര്‍ന്നതോടെ നിവാസികള്‍ ഇപ്പോള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റി കറങ്ങി യാത്ര ചെയ്യേണ്ട ഗതികേടിലാണ്.
നൂറില്‍ അധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
താല്‍ക്കാലിക തടിപ്പാലം കൂടി തകര്‍ന്നതോടെ ജീവന്‍ പണയം വച്ചുവേണം പാലത്തിലൂടെ യാത്രചെയ്യുവാന്‍. മുളംകയം വഴി കിലോമീറ്ററുകള്‍ ചുറ്റി കറങ്ങിയാണ് നാട്ടുകാര്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ മുണ്ടക്കയം ടൗണിലേക്ക് എത്തുന്നത്. അടിയന്തിരമായി പാലം നിര്‍മിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.