വിമത നീക്കം, ഗോവ കോണ്‍ഗ്രസില്‍ നടപടി; പ്രതിപക്ഷ നേതാവിനെ നീക്കി കഴിഞ്ഞദിവസത്തെ പാര്‍ട്ടി യോഗത്തില്‍ നിന്ന് ഏഴു എംഎല്‍എമാര്‍ വിട്ടുനിന്നതോടെ ബിജെപിലേക്ക് പോകുന്നയെന്ന റിപ്പോര്‍ട്ടകളും പുറത്തുവന്നിരുന്നു. ഗോവ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മൈക്കല്‍ ലോബോയെ നീക്കിയതായി സംസ്ഥാനത്തെ എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. നേതാക്കളെ ബിജെപിയില്‍ എത്തിക്കാനുള്ള വിമത നീക്കം മൈക്കല്‍ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ‘ഇരുവരും ബിജെപിയുമായി പൂര്‍ണമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദിഗംബര്‍ കാമത്തിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. സ്വന്തം മുഖം രക്ഷിക്കാനുള്ള നീക്കമാണ് അദ്ദേഹത്തിന്റേത്. മൈക്കല്‍ ലോബോ അധികാരവും പദവിയും ആഗ്രഹിക്കുന്നുണ്ട്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് ബിജെപിയുടേത്.’ ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പുതിയ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കൂറുമാറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാര്‍ മാത്രമാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്.
കഴിഞ്ഞദിവസത്തെ പാര്‍ട്ടി യോഗത്തില്‍ നിന്ന് ഏഴു എംഎല്‍എമാര്‍ വിട്ടുനിന്നതോടെ ബിജെപിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടകളും പുറത്തുവന്നിരുന്നു. ചില എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.