IndiaNEWS

ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച സ്കൂളുകൾക്ക് അവധി, അന്വേഷണത്തിന് ഉത്തരവ്

   ഝാര്‍ഖണ്ഡില്‍ മുസ്ലീം ഭൂരിപക്ഷമുള്ള സ്‌കൂളുകളില്‍ ഞായറാഴ്ചകള്‍ക്ക് പകരം വെള്ളിയാഴ്ചകളില്‍ അവധി നല്‍കുന്നതായി വിവരം.
ജംതാര ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ പ്രൈമറി സ്‌കൂളുകളിലാണ് വെള്ളിയാഴ്ച അവധി നല്‍കിയത്. സ്‌കൂളില്‍ മുസ്ലീം കുട്ടികളാണ് കൂടുതലുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉറുദു സ്‌കൂളുകളിലേതു പോലെ സര്‍ക്കാര്‍ സ്‌കൂളുകളും വെള്ളിയാഴ്ച അടച്ചിട്ടത്. സംഭവം പുറത്തറിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കര്‍മാതന്ദ്, നാരായണ്‍പൂര്‍ എന്നീ ജില്ലകളിലാണ് സംഭവം. സ്‌കൂളില്‍ പഠിക്കുന്ന70 ശതമാനം വിദ്യാര്‍ത്ഥികളും മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മുസ്ലീങ്ങള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതാണ് ആ ദിവസം സ്‌കൂളുകള്‍ അടച്ചിടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ സ്‌കൂളുകളുടെ നോട്ടീസ് ബോര്‍ഡുകളിലും ആഴ്ചതോറുമുള്ള അവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Signature-ad

ജില്ലയില്‍ 1084 പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ 15 സ്‌കൂളുകള്‍ മാത്രമാണത്രേ ഉറുദു സ്‌കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഉറുദു സ്‌കൂളായി വിജ്ഞാപനം ചെയ്യപ്പെടാത്ത പ്രദേശത്തെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കിയതിലാണ് അന്വേഷണം

Back to top button
error: