KeralaNEWS

കേരളത്തിൽ ഇന്ന് മഴ നാൾ

കാലാവസ്ഥാ പ്രവചനത്തിൽ കേരളത്തിൽ ഏറ്റവും വിശ്വസിനീയ നാമമാണ് ക്യാപ്റ്റൻ നോബിൾ പെരേര. കേന്ദ്ര- കേരള കാലാവസ്ഥാ നിരീക്ഷണങ്ങൾ പലപ്പോഴും തെറ്റിപ്പോകുന്നു. അപ്രതിക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളാണ് കാരണം. പക്ഷേ പ്രകൃതിയുടെ ഗതിവിഗതികൾ നിരീക്ഷിച്ചു കൊണ്ടുള്ള ക്യാപ്റ്റൻ നോബിൾ പെരേരയുടെ കാലാവസ്ഥാ പ്രവചനം ആധികാരികമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ കാലാവസ്ഥയെക്കുറിച്ച് അറിയാം:

ഇന്ന് പകലും രാത്രി വരെയും തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴയുണ്ടാകും. പാലക്കാട് ഇടവിട്ട ചാറ്റൽ മഴയോ ശരാശരി മഴയോ പ്രതീക്ഷിക്കാം
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഇടവിട്ട് ശരാശരി മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നീണ്ടു നിൽക്കാത്ത ശക്തമായ മഴ.
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇടവിട്ട് ചാറ്റൽ മഴയോ ശരാശരി മഴയോ ഉണ്ടാകും.
തിരുവനന്തപുരം ജില്ലയുടെ മലയോരങ്ങളിൽ ഇടതിവിട്ട പകൽചാറ്റൽ മഴ. വൈകുന്നേരം ഒറ്റപ്പെട്ട ഇടങ്ങളിൽ ശരാശരി മഴ ലഭിക്കും.

Signature-ad

കടലിൽ വടക്കു നിന്നും വീശുന്നു വേഗത പരമാവധി മണിക്കൂറിൽ ഇരുപത്തഞ്ചു മുതൽ മുപ്പത്തഞ്ചു കിലോമീറ്റർ വരെ.
തിരകൾ പടിഞ്ഞാറു നിന്നും വരുന്നു രണ്ടു മുതൽ മൂന്നു മീറ്റർ ഉയരം.

ഓളങ്ങൾ പടിഞ്ഞാറു നിന്നും രണ്ടു മീറ്റർ ഉയരത്തിൽ വരുന്നു.
ഒഴുക്ക് തെക്കോട്ടു പോകുന്നു.
വടക്കൻ തീരത്തു രണ്ടു കിലോമീറ്റർ വേഗത. തെക്കൻ തീരത്തു ഒന്നര കിലോമീറ്റർ വേഗത.

Back to top button
error: