KeralaNEWS

സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സ്‌കൂളിലേക്ക് പോയ ശേഷം കാണാതായ ഉള്ള്യേരി സ്വദേശിനി അഞ്ജന കൃഷ്ണനെ ബംഗളൂരു കണ്ടെത്തി

  കോഴിക്കോട് കാണാതായ പത്താംക്ലാസുകാരി അഞ്ജന കൃഷ്ണനെ ബംഗളൂരു ചെന്ന പട്ടണത്ത് പൊലീസ് കണ്ടെത്തി. ജൂലൈ ആറ് (ബുധൻ) വൈകിട്ട് മുതലാണ് അഞ്ജനയെ കാണാതായത്.
കുട്ടി പഠിക്കുന്ന നടക്കാവ് ഗേൾസ് ഹൈസ്കൂളിലേക്ക് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. ഉള്ള്യേരിയിലെ പരേതനായ ഓരോഞ്ചേരിക്കണ്ടി കൃഷ്ണൻ കുട്ടിയുടേയും തലക്കുളത്തൂരിലെ മാട്ടുവയൽ ഷിജിനിയുടേയും മകളാണ് ഈ പതിനാറുകാരി. അമ്മ വീടായ തലക്കുളത്തൂർ മാട്ടുമ്മലിൽ നിന്നാണ് നാടക്കാവ് സ്കൂളിൽ പോയിരുന്നത്.

അഞ്ജന അവസാനമായി ബന്ധുക്കളെ വിളിച്ചത് തലക്കുളത്തൂരിലെ നാലുപുരയിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന നാസർ എന്നൊരാളുടെ ഫോണിൽ നിന്നാണെന്ന് ബന്ധുക്കൾ പറയുന്നു. ഈ ഫോണിലേക്ക് ബന്ധുക്കൾ തിരികെ വിളിച്ചപ്പോൾ, ഇയാൾ കയർത്തു സംസാരിച്ചു. പിന്നീട് ഇയാളുടെ ഫോണും ഓഫ് ചെയ്ത നിലയിലായി. കുന്നമംഗലം ടവർ ലൊക്കേഷനിൽ പരിധിയിൽ ചില സുഹൃത്തുക്കളോടൊപ്പമാണ് പെൺകുട്ടി ഇപ്പോഴുള്ളത് എന്നാണ് ആദ്യം ലഭിച്ച വിവരം.

തുടർന്ന് എലത്തൂർ സി ഐ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ടവർ ലൊക്കേഷൻ പിന്തുടർന്ന് ബംഗളൂരുവിലെത്തി പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുമായി പോലീസ് സംഘം എലത്തൂരിലേക്ക് തിരിച്ചു. രാത്രി 12 മണിയോടെ കോഴിക്കോട്ടെത്തും. കുട്ടിയെ കടത്തിക്കൊണ്ട് പോയതിന് പിന്നിൽ ഒരു ഗൂഡസംഘം പ്രവർത്തിച്ചതായി സംശയിക്കുന്നു. വിശദ വിശദാംശങ്ങൾ അറിവായിട്ടില്ല.

Back to top button
error: