NEWS

കേരള എക്സ്പ്രസ് വൈകി ഓടുന്നു

തിരുപ്പതി : ഇന്ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് അഞ്ച് മണിക്കൂർ വൈകിയോടുന്നു.ആന്ധ്ര പ്രദേശിലെ നെല്ലൂരിനും ഗുണ്ടൂരിനും ഇടയിലിൽ മണിക്കൂറുകളോളം പിടിച്ചിട്ടതാണ് ട്രെയിൻ വൈകാൻ കാരണം.നിലവിൽ ട്രെയിൻ തിരുപ്പതി സ്റ്റേഷൻ പിന്നിട്ടിട്ടുണ്ട്.
ആറാം തീയതി ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് ഇത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് എത്തേണ്ടിയിരുന്നതും.ട്രെയിൻ വൈകിയത് മൂലം ഭക്ഷണവും വെള്ളവും ഉൾപ്പടെ വളരെ വൈകിയാണ് എത്തിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: