NEWS

അറേബ്യൻ മണ്ണിൽ ആദ്യമായി ഒരു ലോകകപ്പ് എത്തുമ്പോൾ സൗദിയുടെ സയ്യിദ് ഓവറാനെ ഓർക്കാതിരിക്കുന്നത് എങ്ങനെ!!

മൈതാന മധ്യത്തിൽ നിന്നും പന്ത് കൈക്കലാക്കി ആ 10-ാം നമ്പർ താരം ഒന്നിനുപുറകെ ഒന്നായി എതിർ കളിക്കാരെയും ഒടുവിൽ ഡിഫെൻഡർമാരെയും അമ്പരന്നു നിന്ന ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കി നൃത്തച്ചുവടുകളോടെ തിരിഞ്ഞോടുമ്പോൾ പതിവിന് വിപരീതമായി സ്റ്റേഡിയം അന്ന് നിശ്ചലമായി.

 ഈ വിവരണം കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നന്നത് 1986 ലെ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഐതിഹാസിക ഗോൾ ആയിരിക്കും.പക്ഷെ എട്ട് വർഷത്തിന് ശേഷം യുഎസിൽ വെച്ച് ബെൽജിയത്തിനെതിരെ സൗദി സ്‌ട്രൈക്കർ സയീദ് അൽ ഒവൈറാൻ നേടിയ സോളോ ഗോളിനെകുറിച്ചാണ് മുകളിൽ പറഞ്ഞത്.സൗദി അറേബ്യയുടെ ചരിത്രത്തിൽ വിസ്മയിപ്പിക്കുന്ന ആ ഗോൾ ഇന്നും ഒരു അത്ഭുതമായി തന്നെ തുടരുന്നു.

ഒവൈറന്റെ ഗോളിന് ഫിഫ ലോകകപ്പിലെ മറ്റുള്ള ഗോളുകളുമായി, അതിന്റെ പാരമ്പര്യവുമായി മത്സരിക്കാൻ പ്രയാസമാണെങ്കിലും അതൊരു ചരിത്രം തിരുത്തിക്കുറിക്കലായിരുന്നു.1982 ൽ പങ്കെടുത്ത കുവൈറ്റാണ് വേൾഡ് കപ്പിൽ പങ്കെടുത്ത ആദ്യ ജിസിസി രാജ്യം.ഇറാഖും (1986) യുഎഇയും (1990) വേൾഡ് കപ്പ് കളിച്ചു, 1994 ലെ യു എസ്എ വേൾഡ് കാപ്പിലാന് സൗദി ആദ്യമായി വേൾഡ് കപ്പിൽ പന്ത് തട്ടുന്നത്.
യുഎസ്എ ’94-ലേക്കുള്ള സൗദിയുടെ യാത്ര ഏഷ്യയിൽ നിന്നുള്ള മറ്റൊരു ക്വാളിഫൈയിംഗ് ടീം എന്ന പേരിലായിരുന്നു.നെതർലാൻഡ്‌സ്, ബെൽജിയം, സീരിയൽ ആഫ്രിക്കൻ ക്വാളിഫയർമാരായ മൊറോക്കോ എന്നിവരോടൊപ്പമുള്ള ഗ്രൂപ്പിലായിരുന്നു അവരുടെ സ്ഥാനം. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ ആരംഭിച്ചു. 1994 ജൂൺ 20-ന്, നെതർലൻഡ്സുമായുള്ള ആദ്യ മത്സരത്തിൽ തോൽവി.പക്ഷെ 18-ാം മിനിറ്റിൽ ലീഡ് നേടി(1-0) എഴുപത് മിനിറ്റ് വരെ അത് തുടർന്ന ശേഷം 2-1 ആയിരുന്നു അവരുടെ തോൽവി എന്നുമാത്രം.
എന്നാൽ അടുത്ത മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ 2-1 വിജയം നേടി  ജിസിസിയിൽ നിന്ന് ആദ്യമായി ഒരു ലോകകപ്പ് വിജയം നേടുന്ന ടീമായി അവർ മാറി.നെതർലൻഡ്‌സിനെയും മൊറോക്കോയെയും തോൽപ്പിച്ച ബെൽജിയത്തെയാണ്സൗദി അവസാന മത്സരത്തിൽ നേരിട്ടത്.മത്സരം തുടങ്ങി അഞ്ച് മിനിറ്റ് ശേഷം സൗദി പകുതിയുടെ മധ്യത്തിൽ നിന്ന് ലഭിച്ച പന്തുമായി ഒവൈറാൻ ബെൽജിയൻ ബോക്സ് ലക്ഷ്യമാക്കി കുതിച്ചു. ബെൽജിയൻ ഡിഫൻഡർമാരെ വകഞ്ഞ് മാറ്റി മുന്നിലെ തടസ്സങ്ങളെ ഓരോന്നായി മറികടന്ന് ഗോൾ നേടുമ്പോൾ ലോകകപ്പ് കണ്ട എക്കാലത്തെയും മികച്ച ഗോളുകളിൽ ഒന്നായി അത് മാറി.ഏതാണ്ട് എട്ട് വർഷം മുമ്പ് മെക്സിക്കോയിൽ വെച്ച് ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് മറഡോണ നേടിയ ഗോളിന്റെ തനിപ്പകർപ്പ്!
ബെൽജിയത്തിനെയുള്ള ആ ഒരു ഗോൾ വിജയത്തോടെ സൗദി രണ്ട് വിജയവും ആറ് പോയിന്റുമായി അവസാന പതിനാറിലേക്ക് യോഗ്യത നേടി.ഒരു മിഡിൽ ഈസ്റ്റേൺ ടീമും പിന്നീട് ഇതുവരെ ലോകകപ്പ് ഫുട്ബോളിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടില്ല. നോക്കൗട്ട് ഘട്ടങ്ങളിൽ സ്വീഡൻ ആയിരുന്നു സൗദിയുടെ എതിരാളികൾ.കരുത്തരായ സ്വീഡന് മുന്നിൽ പൊരുതിയെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടാനായിരുന്നു സൗദിയുടെ വിധി.എങ്കിലും അൽ ഒവൈറാന്റെ ആ ഗോൾ ഫിഫയുടെ ചരിത്ര പുസ്തകത്തിൽ എന്നും ഉണ്ടാകും.

Back to top button
error: