NEWS

ലൈംഗീകവിദ്യാഭ്യാസം : ശിശുകാമവും നഗ്നതാപ്രദർശനത്വരയും

കുട്ടികൾക്ക് നേരെ അശ്ലീലപ്രദർശനം നടത്തിയതിന് ഒരു സെലിബ്രിറ്റിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.ഇതിൽ അസാധാരണമായി ഒന്നുമില്ല.എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന കാര്യം.നിങ്ങൾ ആരാധിക്കുന്നവരിൽ നിന്നോ ഏറെ അടുപ്പമുള്ളവരിൽ നിന്നോ ഒക്കെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. കാരണം മനുഷ്യർക്കിടയിൽ ലൈംഗികവിപര്യയം എന്നത് ഒരു പച്ചപ്പരമാർത്ഥമാണ്.
“പിഡിയോഫൈലിയ”(ശിശുകാമം ) “എക്സിബിഷനലിസം”(നഗ്നതാ പ്രദർശനത്വര)..ഇതു രണ്ടും മനുഷ്യന്റെ ലൈംഗീക വിപര്യയം ആയിട്ടാണ് ഇന്ന് സമൂഹം കണക്കാക്കപ്പെടുന്നത്.. പണ്ടു കാലത്തൊക്കെ ഇത് സർവ്വസാധാരണമായിരുന്നു എന്ന്‌ ചരിത്രം പറയുന്നു.കേരളത്തിന്റെ ചില ഭാഗങ്ങളിൽ (സാഹചര്യം കൊണ്ടാവാം. ചില പ്രദേശങ്ങളിൽ ഹോമോ സെക്ഷ്വലിറ്റി കൂടുതലാണ് ) ഹോമോ സെക്ഷ്വൽ, പിന്നെ ബൈസെക്ഷ്വൽ( ആണിനോടും പെണ്ണിനോടും ഒരേ പോലെ ലൈംഗീകാഭിനിവേശം തോന്നുന്ന മാനസികാവസ്ഥ ) ആയിട്ടുള്ള പുരുഷന്മാരിൽ നിന്നും ഇത്തരം ശല്യങ്ങൾ കുട്ടികൾക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. ഹോമോ സെക്ഷ്വലിറ്റിക്ക് കുട്ടികളെ ക്ഷണിക്കുന്നതും അവർക്ക് സമ്മാനങ്ങൾ കൊടുത്ത് പ്രലോഭിപ്പിക്കുന്നതും സർവ്വസാധാരണം.
ഇന്ന് അത് ഏറെ കുറഞ്ഞിട്ടുണ്ടാവും എന്ന് തോന്നുന്നു. പരാതി പോയാൽ അകത്താവും എന്നത് തന്നെ കാരണം..
എന്താണ് പിഡിയോഫൈൽ ലൈംഗീകത ? പുരുഷന് സാധാരണയായി ഉള്ള ലൈംഗീകതാല്പര്യം സർവ്വാംഗം സ്ത്രൈണത പൂത്തുലഞ്ഞു നിൽക്കുന്ന പ്രായപൂർത്തിയായ സ്ത്രീകളോടായിരിക്കും..(ചിത്രത്തിൽ കാണുന്ന ലക്ഷണമൊത്ത സ്ത്രീയെ ഉദാഹരണമായി കാണാം)  ദൗർഭാഗ്യമെന്ന് പറയട്ടെ.. എല്ലാ പുരുഷന്മാർക്കും അങ്ങനെയാവണമെന്നില്ല എന്നതാണ് കാര്യം. പുരുഷന് പുരുഷനോട് തന്നെ ആകർഷണം തോന്നുന്ന അവസ്ഥയുണ്ട്.. ചിലർക്ക് കുട്ടികളോട്, മൃഗങ്ങളോട്, ശവശരീരത്തോട്,വൃദ്ധരോട്.. അങ്ങനെ തുടങ്ങി സർവ്വചരാചരങ്ങളോടും കാമം തോന്നുന്ന അവസ്ഥ വരെ ഉണ്ടത്രേ
.. ഇതിലൊന്നാണ് ഈ പിള്ളേരോട് കോപ്രായം കാണിക്കുന്ന ഇത്തരം മാനസികാവസ്ഥ.
രണ്ടാമത്തെ കെയ്സ് കേട്ടാണ് എക്സിബിഷനലിസം..അതായത് നഗ്നത പ്രദർശനത്വര. ഇതു കൂടുതലും പുരുഷന്റെ തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടാവുന്നതാണ് എന്ന് തോന്നുന്നു. പെണ്ണുങ്ങളുടെ നഗ്നശരീരവും ഗുഹ്യഭാഗങ്ങളും കാണുമ്പോൾ ആണിന് അതിര് വിട്ട ലൈംഗീകാഭിനിവേശം ഉണ്ടാവുന്നു. എന്താണ് ഇത്രമാത്രം കാണാൻ എന്ന് ചോദിച്ചാൽ എന്തൊക്കെയോ ഉണ്ട് എന്നേ ഉത്തരമുള്ളൂ.. ഒരു തരം ജന്മവാസന.. അപ്പോൾ വിഡ്ഢിയായ ചില ആണുങ്ങൾ വിശ്വസിക്കുന്നത് എന്താ? തന്റെ ലൈംഗീകാവയവം കണ്ടാൽ അതേ പോലെ തിരിച്ചു പെണ്ണുങ്ങളും ഇഷ്ടപ്പെടുമെന്നും അവർ അതേ വികാരാഭിനിവേശത്തോടെ തന്നെയും സമീപിച്ചിരിക്കുമെന്നും ഒക്കെയാണ് .. സ്ത്രീ ലൈംഗീക സ്വഭാവവും മനഃശാസ്ത്രവും എന്താണ് എന്ന് അറിയാത്തതു കൊണ്ടുള്ള പ്രശ്നമാണ് പലർക്കും . ഇതൊരു ശീലമാക്കിയാൽ നിരന്തരം തുടരണം എന്ന ഒരു തോന്നൽ അത്തരക്കാർക്ക് ഉണ്ടാവും. പെണ്ണുങ്ങൾ ചിരിക്കുക. ഭയന്നോടുക ഇതെല്ലാം അവരെ കൂടുതൽ ഇത്തരം കൃത്യം ചെയ്യാൻ പ്രലോഭിപ്പിക്കുമെന്ന് പറയപ്പെടുന്നു.
നാടൻ ഭാഷയിൽ പറഞ്ഞാൽ കരണക്കുറ്റിക്ക് രണ്ട് കിട്ടേണ്ട കേസുകെട്ടാണ്.പക്ഷെ ഇവർക്ക് മനഃശാസ്ത്ര കൗൺസിലിംഗ് കൊടുക്കുന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: