CrimeNEWS

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞിറങ്ങിവന്ന പ്രണയിനിയെ കാറില്‍നിന്ന് തള്ളി റോഡിലിട്ടു; യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: തൃശൂരില്‍ വീടുവിട്ടിറങ്ങിയ യുവതിയ്ക്ക് അപകടത്തില്‍ പരുക്കേറ്റത് കാറില്‍നിന്ന് സുഹൃത്ത് തള്ളിയിട്ടതുമൂലമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തുമൊത്തുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തന്നെ കാറില്‍നിന്ന് തള്ളിയിട്ടെന്നുമാണ് ചെറായി സ്വദേശിനി നല്‍കിയ മൊഴി. സംഭവത്തില്‍ സുഹൃത്തായ കാവീട് സ്വദേശി അര്‍ഷദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കുന്നംകുളം-പട്ടാമ്പി റോഡിലായിരുന്നു സംഭവം.

വിവാഹിതയായ യുവതിയും അര്‍ഷദും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞ യുവതി, അര്‍ഷദിനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങുകയായിരുന്നു. അര്‍ഷദുമൊത്ത് കാറില്‍ ഒരുമിച്ചു വരുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ യുവതിയോട് വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ യുവാവ് ആവശ്യപ്പെട്ടു.

Signature-ad

വാഹനം നിര്‍ത്തി ഡോര്‍ തുറക്കുകയും യുവതി ഇറങ്ങുകയും ചെയ്തു. എന്നാല്‍ വാഹനം പെട്ടെന്ന് മുന്നോട്ട് എടുത്തതോടെ യുവതി കാറില്‍ തൂങ്ങി വാഹനം തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ വാഹനം മുന്നോട്ടെടുത്ത അര്‍ഷദ് യുവതിയെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പരിക്കേറ്റ യുവതിയെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് അപകടമല്ലെന്നും കാറില്‍നിന്ന് തള്ളിയിട്ടതാണെന്നും വ്യക്തമായത്. തുടര്‍ന്ന് അര്‍ഷദിനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Back to top button
error: