മൂന്നാര്‍: പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ഥിയുമായ സഞ്ജയ് (കറുപ്പുസാമി-20) ആണ് അറസ്റ്റിലായത്.
തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ മൂന്നാര്‍ സ്വദേശിനിയുടെ ചിത്രമാണ് സഞ്ജയ് പെണ്‍കുട്ടിയുടെ തന്നെ ചില ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ നല്‍കിയ സന്തോഷിനെ ഏപ്രിലില്‍ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുത്തത്. മൂന്നാര്‍ സി.ഐ: മനേഷ് കെ. പൗലോസ്, എസ്.ഐ മാരായ കെ.ഡി.മണിയന്‍, സജി എം.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.