NEWS

ഫിഫ്റ്റി -ഫിഫ്റ്റി സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂലിപ്പണിക്കാരന്

വടകര:അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് കൂലിപ്പണിക്കാരനായ ദിവാകരന്‍. ഞായറാഴ്ച നറുക്കെടുക്കുന്ന ഫിഫ്റ്റി -ഫിഫ്റ്റി സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് വെള്ളികുളങ്ങര സ്വദേശി ദിവാകര(58)നാണ്‌.
വടകരയില്‍നിന്നെടുത്ത എഫ്‌വി 488801 നമ്ബറിനാണ് സമ്മാനം. ഞായറാഴ്ച രാവിലെ വീരഞ്ചേരിയിലെ ഹോട്ടലില്‍നിന്ന്‌ ചായ കുടിച്ചിറങ്ങുമ്ബോഴാണ് കടയിലിരുന്ന വില്‍പ്പനക്കാരനില്‍നിന്ന് ടിക്കറ്റെടുത്തത്.അതാകട്ടെ കൂട്ടുകാരനോട് കടം വാങ്ങിയ പൈസയ്ക്കും.അപ്പോൾ കൈയ്യിൽ കാശില്ലാതിരുന്നതിനാൽ കൂട്ടുകാരനോട് അൻപത് രൂപ കടം വാങ്ങിയാണ് അൻപത് രൂപ ലോട്ടറിയേൽ ഒന്ന് ദിവാകരൻ വാങ്ങുന്നത്.
ഭാര്യ ഗിരിജയും സുകൃത് സൂര്യ, ഋത് സൂര്യ എന്നീ രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ്‌ ദിവാകരന്റെ കുടുംബം.ബാങ്ക് വായ്‌പ തീര്‍ത്ത്, നിലവിലെ കൂലിപ്പണി തുടരുമെന്ന്‌ ദിവാകരന്‍ പറഞ്ഞു.വെള്ളികുളങ്ങര ശിവക്ഷേത്രത്തിനു സമീപമാണ് താമസം. സമ്മാന ടിക്കറ്റ് വെള്ളികുളങ്ങര ഗ്രാമീണ്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.

Back to top button
error: