NEWS

മോദിയുടെ ആ ‘തള്ളും’ വെറുതെ!

ന്യൂഡല്‍ഹി:ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ജർമനിയിൽ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണനേട്ടങ്ങളായി അവകാശപ്പെട്ട പലതും വസ്തുതാവിരുദ്ധവും പച്ചക്കള്ളവുമാണെന്ന് കണ്ടെത്തല്‍.ഫാക്‌ട്ചെക്കർ എന്ന ഓണ്ലൈൻ മാധ്യമമാണ് വിശദാംശങ്ങളടക്കം മോദിയുടെ നുണകള്‍ പൊളിച്ചടുക്കിയത്.

മോദിയുടെ അവകാശവാദങ്ങളും യാഥാര്‍ഥ്യവും

അവകാശവാദം: ‘ഇന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വെളിയിടവിസര്‍ജന മുക്തം’ (പച്ചക്കള്ളം)

Signature-ad

യാഥാര്‍ഥ്യം: രാജ്യത്ത് 17 ശതമാനം വീടുകളില്‍ ശുചിമുറിയില്ല. ഇവര്‍ വെളിയിടവിസര്‍ജന രീതി തുടരുന്നു. ഇന്ത്യ വെളിയിടവിസര്‍ജന മുക്തമായതായി 2019 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബാരോഗ്യസര്‍വേ പ്രകാരം 83 ശതമാനം വീടുകളില്‍ മാത്രമാണ് ശുചിമുറിയുള്ളത്

● ‘രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി’(പച്ചക്കള്ളം)
നാലു കോടിയിലേറെപേര്‍ വൈദ്യുതിയില്ലാത്ത വീടുകളില്‍ കഴിയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേപ്രകാരം ജനസംഖ്യയില്‍ മൂന്നു ശതമാനം പേരുടെ വീടുകളില്‍ വൈദ്യുതിയില്ല.

● ‘ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകളുണ്ട്’ (പച്ചക്കള്ളം)

രാജ്യത്തെ എണ്ണൂറിലേറെ ഗ്രാമത്തിലേക്ക് റോഡില്ല. എല്ലാ ഗ്രാമത്തെയും റോഡുകളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗ്രാമ് സഡക് യോജന കഴിഞ്ഞ നാലുവര്‍ഷമായി ലക്ഷ്യത്തിലെത്തിയിട്ടില്ല. 2017–-18ല്‍ ലക്ഷ്യമിട്ടതിന്റെ 95 ശതമാനമാണ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 85 ശതമാനത്തിലേക്കും 54.4 ശതമാനം മാത്രമായും ചുരുങ്ങി.

● ‘രാജ്യത്ത് എല്ലാ പാവപ്പെട്ടവര്ക്കും അഞ്ചുലക്ഷത്തിന്റെ സൗജനചികിത്സ കിട്ടുന്നു’ (മനപൂര്വ്വമുള്ള തെറ്റിദ്ധരിപ്പിക്കല്)

 

 

 

ഒരു കുടുംബത്തിന് പ്രതിവര്‍ഷം പരാമവധി അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് 2018ല്‍ തുടക്കമായി. എല്ലാ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും പദ്ധതിയില്‍ ചേരാനാകില്ല. ചില മാനദണ്ഡങ്ങളുണ്ട്. ബംഗാള്‍, ഒഡിഷ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിട്ടുമില്ല.

Back to top button
error: