IndiaNEWS

കുളുവില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 16 പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ രാവിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്‌കൂള്‍ കുട്ടികളടക്കം 16 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. കുളുവില്‍ ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ ബസില്‍ 40 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു. ജില്ലാ അധികൃതരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: