NEWS

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറ് വയസ്സുള്ള മകൾ മരിച്ചു; അനുശോചനവുമായി മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറ് വയസ്സുള്ള മകൾ മരിച്ചു മകളുടെ മരണ വാര്‍ത്ത താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ ആറ് വയസ്സുകാരിയായ മകള്‍ ജുലിയേറ്റ മരണപ്പെട്ടു എന്ന് ലൂണ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.
സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്.

താനും തന്റെ കുടുംബവും വലിയ വേദനയില്‍ ആണെന്നും തന്റെ മകളുടെ ഓര്‍മ്മകള്‍ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകള്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതില്‍ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു. അവസാന ശ്വാസം വരെ അവള്‍ പോരാടി. അത് താന്‍ ഒരിക്കലും മറക്കില്ല എന്നും ലൂണ കുറിച്ചു‌.

മാർച്ച് ഇരുപതിന് നടന്ന ഐഎസ്എൽ ഫൈനലിൽ ഹൈദരബാദിനോട് പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു ലൂണ.
രണ്ട് വർഷ കരാറിൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉറുഗ്വെൻ താരമായി അഡ്രിയാൻ ലൂണ ക്ലബ്ബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 2025 വരെ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: