NEWS

റാന്നി ഉതിമൂട്ടിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ റാന്നിക്ക് സമീപം ഉതിമൂട്ടിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ നടന്ന വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.

റാന്നി എഎസ്ഐ കൃഷ്ണൻകുട്ടിയുടെ മകൻ യദുവും(18) മണ്ണാരത്തറ മാലിയിൽ ബിജുവിന്റെ മകൻ സിജോയുമാണ്(19) മരണമടഞ്ഞത്.രണ്ടുപേരും റാന്നി അങ്ങാടി മണ്ണാരത്തറ സ്വദേശികളാണ്.മറ്റ് രണ്ട് പേരെ ഗുരുതരമായ പരുക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാന്നിയിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുമ്പോൾ ഉതിമൂട് ജംഗ്ഷൻ കഴിഞ്ഞുള്ള വളവിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്തുകൊണ്ട് മറിയുകയായിരുന്നു.മരിച്ച രണ്ടു പേരും വാഹനത്തിന്റെ പുറകുവശത്തെ ഗ്ലാസ് തകർത്തുകൊണ്ട് പുറത്തേക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറയുന്നു.അമിത വേഗതയിലെത്തിയ വാഹനം വളവിൽ റോഡിൽ നിന്നും തെന്നിമാറിയാണ് അപകടം.

Back to top button
error: