KeralaNEWS

‘വിജയ് ബാബുവിന്റെ മാസ്എൻട്രി അമ്മ യൂട്യൂബ് ചാനലിലിട്ടത് തെറ്റ്, മോഹൻലാൽ മൗനം വെടിയണം’ മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി കെ.ബി ഗണേഷ്‌ കുമാർ

ടനും നിയമസഭാംഗവുമായ കെ.ബി ഗണേഷ്‌ കുമാർ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് ചോദിച്ച 9 ചോദ്യങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയായിരിക്കുകയാണ്.

‘ദിലീപിനോടും വിജയ് ബാബുവിനോടും ഇരട്ടനയം സ്വീകരിച്ചത് ശരിയോ…? ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ അമ്മ അപലപിക്കുമോ? ബിനീഷ് കോടിയേരിയുടേത് സാമ്പത്തിക കുറ്റകൃത്യമാണ്. അത് പീഡനക്കേസുമായി താരതമ്യം ചെയ്യണണോ…? പരസ്പരം ചെളിവാരി എറിയുന്ന നിലപാട് അമ്മയുടെ ഉപേക്ഷിക്കുമോ? അമ്മ ക്ലബ് ആണെന്നു പറയുമ്പോൾ മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ? അമ്മ ക്ലബ് ആണെന്നു പറയുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരാൻ യോഗ്യനാണോ? അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്? വിജയ് ബാബുവിന്റെ മാസ് എൻട്രി അമ്മയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചത് തെറ്റ്. അമ്മ നേതൃത്വത്തെ ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു.’

Signature-ad

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോടുള്ള ഗണേഷ് കുമാറിൻ്റെ ചോദ്യങ്ങളാണിത്. മാത്രമല്ല മോഹൻലാൽ മൗനം വെടിയണമെന്നും ​ഗണേഷ് ആവശ്യപ്പെട്ടു.

മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.

അമ്മയിലെ പ്രശ്നങ്ങൾ തുറന്നപറയാൻ പലരും മടിക്കുന്നത് സിനിമയിൽ അവസരങ്ങള്‍, സംഘടനയിലെ കൈനീട്ടം എന്നിവ നഷ്ടമാകുമെന്ന് കരുതിയാണ്. തനിക്ക് ആരെയും ഭയമില്ല, ആരോടും എതിർപ്പുമില്ലെന്ന് ഗണേഷ് കുമാർ കത്തിൽ പറയുന്നു.

താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ധരിക്കരുതെന്നാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചിരുന്നു.
ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ​ഗണേഷ് കുമാറാണ്. അത് അദ്ദേഹം ചിലപ്പോൾ മറന്നിട്ടുണ്ടാവുമെന്നും ​ഗണേഷ് പറഞ്ഞിരുന്നു.

Back to top button
error: