IndiaMovieNEWS

‘ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നു’, വിമര്‍ശനവുമായി കപില്‍ സിബല്‍

ദില്ലി: രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എം പി. ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ച് താഴ്ത്തുകയാണെന്നും സിബൽ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

നിയമവ്യവസ്ഥയുടെ ലംഘനം രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് നല്‍കേണ്ട ഇടം ഇടിക്കുന്ന വ്യഖ്യാനം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമെന്നും സിബൽ പറഞ്ഞു. നിയമലംഘനത്തിൻറെ പരിധിയിൽ വരാത്ത ഒരു പഴയ ട്വീറ്റിന്‍റെ പേരിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റു ചെയ്തത് അംഗീകരിക്കാനാവാത്തതെന്നും കപിൽ സിബൽ വ്യക്തമാക്കി.

Back to top button
error: