വിഴിഞ്ഞം: ഒന്നര വയസുള്ള കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്പിച്ച സംഭവത്തില്‍ പിതാവിനെ അറസ്റ്റുചെയ്തു.
മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റിനെയാണ് (31) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇടതുകാലില്‍ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനെ പൊള്ളലേല്പിച്ചതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.