NEWS

കടബാധ്യതയെ തുടർന്ന് മലയാളി ദമ്പതികൾ പഴനിയിൽ തൂങ്ങിമരിച്ചു

പാലക്കാട്: കടബാധ്യതയെ തുടർന്ന് മലയാളി ദമ്ബതികള്‍ തൂങ്ങിമരിച്ചു. പഴനിയിലെ ഒരു ലോഡ്ജിലാണ് തൂങ്ങിമരിച്ചത്. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയുമാണ് ജീവനൊടുക്കിയത്.
മരിക്കുന്നതിന് മുൻപ് ബന്ധുക്കള്‍ക്ക് ഇവർ വാട്ട്സാപ്പില്‍ മെസേജ് അയച്ചിരുന്നു. ഇതിനു ശേഷമാണ് പളനിയിലെ ലോഡ്ജിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആലത്തൂരിൽ പലചരക്ക് കട നടത്തുന്ന ഇവര്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പളനിക്ക് പോയത്.

ലോഡ്ജിൽ നിന്നും പളനി ടൗണ്‍ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വിസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Back to top button
error: