മലയാളസിനിമയിലെ കോഴിക്കോടൻ ശൈലി തന്നെയായിരുന്നു മാമുക്കോയ.ഹാസ്യ രാജാവും! ഓരോ സിനിമയിലും അദ്ദേഹം പറഞ്ഞിട്ടുള്ള കൗണ്ടറുകൾ പ്രേക്ഷകരിൽ ചിരികൾ ഉണർത്തിയിട്ടുണ്ട്.76 വയസ്സ് ആകുന്ന ഹാസ്യ താരം ഇപ്പോൾ ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടായ അസുഖം മൂലം വിശ്രമജീവിതം നയിക്കുകയാണ്.ഇപ്പോൾ തന്റെ അസുഖത്തെ കുറിച്ച് താരം തന്നെ തുറന്നു പറയുകയാണ്.
ഇടകാലത്തുണ്ടായ ഹൃദയസംബന്ധമായ അസുഖം കാരണമാണ് താൻ സിനിമകളിൽ നിന്നും പിന്മാറിയതെന്നാണ് താരം പറയുന്നത്.ആദ്യം ഹാർട്ട് അറ്റാക്ക് ഉണ്ടായിരുന്നു, ഒരു ബ്ലോക്കും. അന്ന് ആഞ്ചിയോ പ്ലാസ്ററ് ചെയ്യ്തിരുന്നു.അങ്ങനെ അത് മാറി.
‘കഴിഞ്ഞ വർഷം തൊണ്ടക്കു ക്യാൻസർ വന്നിരുന്നു. അത് നീക്കം ചെയ്യ്തു. ഇപ്പോൾ തനിക്കു പ്രത്യകിച്ചു കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. എല്ലാമാസവും പരിശോധന നടത്തുന്നുണ്ട്.എങ്കിലും ഇനി അൽപ്പം വിശ്രമിക്കാമെന്നാണ് കരുതുന്നത്’-താരം പറഞ്ഞു.
,
നാടകത്തിൽ നിന്നാണ് മാമുക്കോയ സിനിമയിലേക്ക് വരുന്നത്.ഇതിന് മുൻപ് കല്ലായിലെ ഒരു തടിമില്ലിൽ ആയിരുന്നു ജോലി.’അന്ന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള നടന്റെ രംഗപ്രവേശം.ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷം ആയിരുന്നു മാമുക്കോയക്ക് ബ്രേക്ക് നൽകിയത്. തന്റെ സംഭാഷണ ശൈലി തന്നെയാണ് തനിക്കു കൂടുതൽ ആരാധകരുണ്ടാകാൻ കാരണമെന്ന് താരം പറയുന്നു.
സുഹ്റയാണ് ഭാര്യ, നാല് മക്കളുണ്ട്.