NEWS

ബിരിയാണിക്ക് കൂട്ട് ബീറ്റ്‌റൂട്ട്-ഈന്തപ്പഴം അച്ചാർ;ഒന്നു പരീക്ഷിച്ചു നോക്കൂ

ല്ലൊരു ബിരിയാണി മൂക്കുമുട്ടെ തട്ടുമ്പോൾ നാവിന് മടുപ്പ് തോന്നുന്നത് എന്തു കഷ്ടമാണ്.ഈ സമയത്ത് നമ്മുടെ രക്ഷയ്ക്കെത്തുന്നത് അച്ചാറുകളാണ്. തൊട്ടു നാവിൽ വയ്ക്കുന്നതോടെ മടുപ്പില്ലാതെ ബിരിയാണി അകത്താക്കാം.
ബിരിയാണിയുടെ ഏറ്റവും അടുത്ത ചങ്ങാതിയാണ് ബീറ്റ്റൂട്ട് അച്ചാർ. ഈന്തപ്പഴത്തിന്റെ മധുരവും കൂട്ടിനെത്തുന്ന ഈ അച്ചാറുണ്ടെങ്കിൽ ബിരിയാണിയുടെ കൂടെ മറ്റൊന്നും വേണ്ട.
വേണ്ട സാധനങ്ങൾ
 
ബീറ്റ്റൂട്ട്– 250 ഗ്രാം ഈന്തപ്പഴം– 250 ഗ്രാം (കുരുകളഞ്ഞത്) വിനാഗിരി– 100 എംഎൽ അച്ചാർപൊടി– 50 ഗ്രാം. പഞ്ചസാര– 1 ടേബിൾ സ്പൂൺ ഇഞ്ചി– 1 കഷണം പച്ചമുളക്– 2 എണ്ണം വെളുത്തുള്ളി– 5 അല്ലി കായം– 1 ടിസ്പൂൺ കടുക്– 1 ടിസ്പൂൺ ഉലുവ– 1ടിസ്പൂൺ കറിവേപ്പില–  ഉപ്പ്– ആവശ്യത്തിന് വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ.

 

ഉണ്ടാക്കുന്ന വിധം 

 
ബീറ്റ്റൂട്ട് തോല് കളയാതെ വേവിച്ചെടുക്കുക.തോല് കളഞ്ഞാല്‍ നിറവും ഗുണവും നഷ്ടപ്പെടും.ഈന്തപ്പഴം ചൂടുവെള്ളത്തിൽ കുതിർത്തെടുത്ത ശേഷം നന്നായി അരച്ചെടുക്കുക.ഇതിൽ പഞ്ചസാരയും അച്ചാർപൊടിയും കായവും വിനാഗിരിയും ഉപ്പും ചേർത്ത് കൊടുക്കാം. ഇതിനു ശേഷം തൊലി കളഞ്ഞ ബിറ്റ്റൂട്ട് അരച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും നന്നായി അരച്ചു ചേർക്കുക.
ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിച്ച് ചേർക്കാം.കൊഴുപ്പ് കൂടിയെങ്കിൽ ചൂടുവെള്ളം ചേർത്ത് നേർപ്പിക്കുക. പുളിയ്ക്ക് ആവശ്യമുള്ള വിനാഗിരിയും മധുരം കുറവാണെങ്കിൽ പഞ്ചസാരയും ചേർത്ത് കൊടുക്കാം.

Back to top button
error: