NEWS

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് വീണ്ടും കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

മുംബൈ: ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് പിന്നാലെ അമരാവതിയില്‍ കെമിസ്റ്റ് കൊല്ലപ്പെട്ടു.മഹാരാഷ്‌ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടുംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.
നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച്‌ വാട്‌സ്‌ആപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകം.സംഭവത്തില്‍ ഇത് വരെ അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു.അമരാവതി സ്വദേശികളായ മുദ്ദ്സിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന്‍ (25), അബ്ദുള്‍ തൗഫീക്ക് (24) ഷോയിബ് ഖാന്‍ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം കേസിലെ പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്‍ഫാന്‍ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
നാല് ദിവസം മുൻപ് രാജസ്ഥാനിലെ ഉദയ്പൂരില്‍ സമാന സംഭവത്തിൽ തയ്യല്‍ക്കാരനായ കനയ്യയെ ഒരുകൂട്ടം ആളുകൾ തലയറുത്ത് കൊന്നിരുന്നു.

Back to top button
error: