ആലപ്പുഴ: സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാന്‍. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്നയും പറയുന്നതെന്നും സ്വപ്നയെ കോണ്‍ഗ്രസ് വിലയ്ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
‘യുഡിഎഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകള്‍ പോലെയൊരു കഥയാണ് ഇപ്പോള്‍ ഒരു സ്ത്രീ പറയുന്നത്. പിണറായി വിജയനെ പോലൊരു വലിയ മനുഷ്യന്‍ സിപിഐഎമ്മിന്റെ സെക്രട്ടറിയായിരുന്നതുകൊണ്ടാണ് എന്റെ കൈയില്‍ കിട്ടിയ സരിതയുടെ പല കാര്യങ്ങളും പുറത്ത് പോകാതിരുന്നത്. നിങ്ങളോട് അത് ഞാന്‍ ഇവിടെ വിശദീകരിച്ചാല്‍ ടീച്ചര്‍ ഇവിടെ നിന്ന് ഇറങ്ങി ഓടേണ്ടി വരും.
സ്വപ്നയെ കോണ്‍ഗ്രസ് വിലയ്ക്കെടുത്തിരിക്കുകയാണ്. സ്വപ്ന എന്ന സ്ത്രീ രാവിലെ ഉച്ചയ്ക്കും വൈകീട്ടും ഇരുന്ന് പത്രസമ്മേളനം നടത്തുകയാ. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ സതീശന്റെ പത്രസമ്മേശനം, അല്ലെങ്കില്‍ സുധാകരന്റെ.
എന്നിട്ട് നിയമസഭയില്‍ നാലടി, പുറത്ത് നിന്ന് നാലടി. ഈ സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍?’- സജി ചെറിയാന്‍ ചോദിച്ചു. ആലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.