തനിക്കെതിരേ സോളാർ കേസ് പരാതിക്കാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് പി.സി.ജോർജ്. ഏറ്റവും മാന്യമായി പെരുമാറിയ രാഷ്ട്രീയ നേതാവാണ് താനാണെന്നാണ് ഇവർ മുൻപ് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നത്. പിന്നീട് എങ്ങനെയാണ് പീഡന പരാതി വന്നതെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗിക പീഡന പരാതിയിൽ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരി തന്നെ സമീപിച്ചിരുന്നു. എന്നാൽ, അവർ പറഞ്ഞതുപോലെ മൊഴി നൽകാൻ താൻ തയാറായില്ല. മാത്രമല്ല, ഉമ്മൻ ചാണ്ടിക്കെതിരേയുള്ള കേസ് ശരിയല്ലെന്നും താൻ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് തനിക്കെതിരേ പീഡന പരാതി നൽകിയിരിക്കുന്നത്.
ഇതുകൊണ്ടൊന്നും പിണറായി വിജയൻ രക്ഷപ്പെടാൻ പോകുന്നില്ലെന്നും താൻ നിരപരാധിയാണെന്നു തെളിയുമെന്നും ജോർജ് പറഞ്ഞു.