കൈരളി ടി വി മാധ്യമപ്രവർത്തക എസ്. ഷീജക്കെതിരായ പി സി ജോർജിന്റെ പരാമർശം സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റം. പി സി ജോർജിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ പി സി ജോർജിന് സമനില തെറ്റിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായ പി സി ജോർജ് എന്തും ചെയ്യും എന്ന നിലയിൽ എത്തിയതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ.