NEWS

കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് മുംബൈ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അബോര്‍ഷന് തടസ്സമില്ലെന്ന സുപ്രധാന വിധിയുമായി മുംബൈ ഹൈക്കോടതി
മുംബൈ :ലൈംഗികാതിക്രമത്തെ അതിജീവിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അബോര്‍ഷന് തടസ്സമില്ലെന്ന സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി.
ഗര്‍ഭാവസ്ഥ തുടരാന്‍ അനുവദിച്ചാല്‍ അത് പെണ്‍കുട്ടിയ്ക്ക് ഭാരമാകുമെന്നും കുട്ടിയുടെ മാനസിക നിലയെയും സാരമായി ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.തന്നെ പീഡിപ്പിച്ച ആളെ കൊന്ന കേസിലെ  പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി ഒബ്സര്‍വേഷന്‍ ഹോമില്‍ കസ്റ്റഡിയിലാണ്.
ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ല.കുഞ്ഞിനെ പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന തിരഞ്ഞെടുപ്പിനുള്ള അവകാശം അവളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി വ്യക്തമാക്കി.

Back to top button
error: