ഇത് മഞ്ജു.കേരള പോലിസിലെ വനിത എസ് ഐ ആണ്.പരീക്ഷയ്ക്ക് സ്കൂളിൽ പോകാൻ വാഹനം ലഭിക്കാതിരുന്ന വിദ്യാർഥികളെ സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിച്ചത് മുൻപ് വാർത്തയായിരുന്നു.ഇതേപോലെ ഒരുപാട് സഹായങ്ങൾ.ഇടത് കൈ ചെയ്യുന്നത് വലത് കൈ അറിയരുതെന്ന സ്വഭാവക്കാരി.പക്ഷെ ഈ മാധ്യമങ്ങളുടെ ഒരു കാര്യം!
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു മോട്ടിവേഷൻ ആക്കാൻ പറ്റിയ വ്യക്തിത്വം. ജീവിതത്തിൽ ഒന്നും ആകില്ല എന്ന ചിന്തയായിരിന്നു 23 വയസ് വരെ ഈ വനിതയ്ക്ക്.പിന്നീട് പലപല ജോലികൾ.ഒപ്പം പിഎസ്സിക്ക് തയാറെടുത്തു.ഒടുവിൽ താൻ ആഗ്രഹിച്ചതുപോലെ കേരള പോലീസിൽ എസ് ഐ ആയി എത്തുകയും ചെയ്തു..
ദൈവാനുഗ്രഹവും ,ആഗ്രഹിച്ചത് കിട്ടും എന്നുള്ള വിശ്വാസവും ഉണ്ടങ്കിൽ കിട്ടുക തന്നെ ചെയ്യും എന്ന പക്ഷക്കാരി ആണ്.സ്ത്രീകൾ അകത്ത് ഇരിക്കണ്ടവരല്ല പുറത്തിറങ്ങി പ്രവർത്തിക്കണ്ടവർ ആണെന്ന് ഉറച്ച് വിശ്വസിക്കുന്നവൾ.
കാക്കി കുപ്പായം ഇട്ടിട്ടും മനസിലെ നന്മകൾ മാറിയിട്ടില്ല.ഇവരുടെ നന്മകൾ കാരണം പലരും ഫാൻസ് പേജുകൾ ഉണ്ടാക്കൻ ശ്രമിച്ചങ്കിലും ഇടം കൈ ചെയ്യുന്നത് വലം കൈ അറിയണ്ട എന്ന ചിന്തയിൽ അതെല്ലാം വിലക്കി.
എങ്കിലും ഒരു കാര്യമെങ്കിലും പറയണമല്ലോ.റോഡിൽ ചെക്കിംഗിനു നിൽക്കുമ്പോൾ ഒരു സുഹൃത്ത് ഹെൽമറ്റ് ഇല്ലാതെ വന്നപ്പോൾ തടഞ്ഞ് നിർത്തി പെറ്റി അടിച്ചു.അയാൾ പൈസ എടുത്തു നൽകി.അക്കൂടെ എന്താ ജോലി എന്നവർ തിരക്കി.കോവിഡോടെ ജോലി നഷ്ടപ്പെട്ട കഥ പറഞ്ഞു.ഹെൽമറ്റില്ലാതെ ഇപ്പോഴെങ്ങോട്ട് എന്ന് ചോദിച്ചു.അമ്മയ്ക്ക് മരുന്ന് വാങ്ങാനെന്നും ഉണ്ടായിരുന്ന ഹെൽമെറ്റ് പൊട്ടിപ്പോയ കാര്യവും പറഞ്ഞു.അവർ അയാൾക്ക് വാങ്ങിയ 500 രൂപ തിരികെ കൊടുത്തു.ഒപ്പം വേറെ ഏതാനും നോട്ടുകൾ കൂടി അതോടൊപ്പം വച്ചു.കൂടെ ഒരു ഹെൽമെറ്റ് ഇന്ന് തന്നെ വാങ്ങണം എന്ന ഉപദേശവും.അവർ സ്വന്തം ‘കൈയിൽ നിന്ന് തന്നെ 500 രുപ എടുത്ത് അയാളുടെ ആ ഫൈനും അടച്ചു.
പരീക്ഷയ്ക്ക് പോകാൻ എല്ലാ വാഹനങ്ങൾക്കും കൈ കാണിച്ച് സങ്കടപ്പെട്ടു നിന്ന വിദ്യാർഥികൾക്ക് മുന്നിൽ വാഹനം നിർത്തി കാര്യം അന്വേഷിച്ച്, ഒടുവിൽ അവരെ 7 കി മി വണ്ടി ഓടിച്ചു കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ച വാർത്ത നേരത്തെ വിദ്യാർഥികൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു.
ഈ മഞ്ജുവിനെ നമ്മൾ അറിയും. വിസ്മയ കേസിൽ ഫസ്റ്റ് FlR എഴുതി കിരണിനെ പുട്ടിയത് ഈ എസ് ഐ ആയിരുന്നു.സ്റ്റേഷനിൽ ചെന്നാൽ ഒരു അതിഥിയോടെന്നപോലെ സ്നേഹത്തോടെയുള്ള ഇവരുടെ ഇടപെടൽ കാണാം.പലർക്കും മാത്യകയാണ് ഈ വനിത എസ് ഐ.
നൻമകൾ ചെയ്യുന്നവരെ ലോകം അംഗികരിക്കണം.അവർക്കൊരു ബിഗ് സല്യൂട്ട്.