ന്യൂഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 198 രൂപയാണ് കുറഞ്ഞത്.അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം ജൂണില്‍ വാണിജ്യ സിലിണ്ടര്‍ നിരക്ക് 135 രൂപ കുറച്ചിരുന്നു.
ഡല്‍ഹിയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 198 രൂപ കുറഞ്ഞപ്പോള്‍ മുംബൈയില്‍ 190.50 രൂപയും, ചെന്നൈയില്‍ 187 രൂപയും കുറഞ്ഞു. കൊല്‍ക്കത്തയില്‍ എല്‍ പി ജി സിലിണ്ടറിന് 182 രൂപ കുറഞ്ഞു. പെട്രോളിയം കമ്ബനിയായ ഇന്ത്യന്‍ ഓയിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിട്ടുണ്ട്.