NEWS

ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്ന് അമ്മയ്ക്കും മകൾക്കും പരിക്ക്

ആലപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന അമ്മക്കും മകള്‍ക്കും പരിക്കേറ്റു.
മാന്നാര്‍ പാവുക്കര മൂന്നാം വാര്‍ഡില്‍ പന്തളാറ്റിൽ തെക്കേതില്‍ പരേതനായ രാജപ്പന്‍ ആചാരിയുടെ വീടാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. രണ്ടുമുറി മാത്രമുള്ള ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയായിരുന്നു.വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന രാജപ്പന്‍ ആചാരിയുടെ മകള്‍ രാഖി (42), രാഖിയുടെ മകള്‍ ദിയ അനില്‍ (13 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാന്നാര്‍ അക്ഷര ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുമ്ബോഴാണ് രാജപ്പന്‍ ആചാരി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: