നീലേശ്വരം : ചൊവ്വാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ഒന്നാം സമ്മാനം പയ്യന്നൂർ കൊക്കാനിശ്ശേരി സ്വദേശിക്ക്. കൊക്കാനിശ്ശേരി സ്വദേശി പി.പി. കൃഷ്ണനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയത്.ചെറുവത്തൂരിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.