NEWS

മണ്‍സൂണ്‍ ടൂറിസത്തിനൊരുങ്ങി പാലക്കാട് ജില്ല

ഴയും മഞ്ഞും തണുപ്പും ചേര്‍ന്നൊരുക്കുന്ന അനുഭവത്തെ സഞ്ചാരികള്‍ക്ക്‌ സമ്മാനിക്കാന്‍ പാലക്കാട് ജില്ല ഒരുങ്ങി.
മണ്‍സൂണ്‍ ടൂറിസത്തിന്‌ ഏറ്റവും അധികം പേരുകേട്ട ജില്ലയാണ് പാലക്കാട്.എന്നാൽ മഴയില്ലാത്തതിനാല്‍ ഇത്തവണ വെള്ളച്ചാട്ടങ്ങള്‍ സജീവമായിരുന്നില്ല.ജൂണ്‍ അവസാനം ലഭിച്ച മഴയോടെ വെള്ളച്ചാട്ടങ്ങള്‍ ഇവിടെ സജീവമായിട്ടുണ്ട്.ഇത്‌ മണ്‍സൂണ്‍ ടൂറിസത്തിന്‌ കൂടുതൽ പ്രതീക്ഷയേകുന്നു. നെല്ലിയാമ്ബതി, അട്ടപ്പാടി, മലമ്ബുഴ എന്നിവിടങ്ങളിലാണ്‌ മഴക്കാലത്ത്‌ കൂടുതല്‍ സഞ്ചാരികളെത്തുക. സൈലന്റ്‌വാലി വനത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ച ലഭിക്കുക മഴക്കാലത്താണ്‌.
മലമ്ബുഴ, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളില്‍ വെള്ളം നിറയുന്നതോടെ ഇവിടേക്ക്‌ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. മഴക്കാലത്ത്‌ നെല്ലിയാമ്ബതി മലയില്‍നിന്ന്‌ ആരംഭിക്കുന്ന നൂറുകണക്കിന്‌ വെള്ളച്ചാട്ടങ്ങള്‍ കാണുന്നതിന്‌ കൊല്ലങ്കോടും നിരവധി സഞ്ചാരികളെത്തുന്നുണ്ട്.
ധോണി, മീന്‍വല്ലം, പാലക്കുഴി, കാരപ്പാറ, സീതാര്‍കുണ്ട്‌ വെള്ളച്ചാട്ടങ്ങള്‍ കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.അവധി ദിവസങ്ങളിലും മറ്റും നിരവധി പേരാണ്‌ ഇവിടെ എത്തുന്നത്‌. ധോണി, മീന്‍വല്ലം വെള്ളച്ചാട്ടങ്ങള്‍ വനംവകുപ്പിന്റെ അനുമതിയോടെയേ സന്ദര്‍ശിക്കാനാകൂ.

വിവിധ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ടെന്റ്‌ സ്റ്റേകളും ജില്ലയില്‍ മഴക്കാല ഓഫറുകള്‍ നല്‍കുന്നുണ്ട്‌.ഭക്ഷണം, ട്രക്കിങ്, താമസം അടക്കമുള്ള പാക്കേജുകള്‍ക്കാണ്‌ ആവശ്യക്കാര്‍ കൂടുതല്‍.

 

 

അട്ടപ്പാടിയാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ടകേന്ദ്രം.വയനാട്‌ ചുരത്തില്‍ നടത്താറുള്ള മണ്‍സൂണ്‍ നടത്തം അടക്കമുള്ള പരിപാടികള്‍ക്ക്‌ ഇവിടെ സാധ്യതയേറെയാണ്.

Back to top button
error: