NEWS

ഇ​സ്​​ലാ​മി​ക സം​സ്കാ​ര​ത്തെ അ​വ​ഹേ​ളി​ക്കാ​ന്‍ ശ്രമിച്ച ഗവർണറെ മാറ്റണം: മുസ്ലിം സംഘടനാ നേതാക്കൾ

തിരുവനന്തപുരം: മു​സ്​​ലിം പ്ര​സ്ഥാ​ന​ങ്ങൾ എല്ലാം തന്നെ അ​പ​ല​പി​ച്ച, ഉ​ദ​യ്​​പു​ര്‍ കൊ​ല​പാ​ത​ക​ത്തെ, മ​ദ്​​റ​സ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി, ഇ​സ്​​ലാ​മി​ക സം​സ്കാ​ര​ത്തെ അ​വ​ഹേ​ളി​ക്കാ​ന്‍ സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍ ശ്ര​മി​ച്ച​ത് ല​ജ്ജാ​ക​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ള്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഖു​ര്‍​ആ​നും ഭ​ര​ണ​ഘ​ട​ന​യും വേ​ണ്ട​തു​പോ​ലെ മ​ന​സ്സി​ലാ​ക്കാ​ത്ത ഗ​വ​ര്‍​ണ​ര്‍ കേ​ര​ള​ത്തി​ല്‍, മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, അ​ദ്ദേ​ഹ​ത്തെ മാ​റ്റ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

14 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ മ​ദ്​​റ​സ​യി​ല്‍ പ​ഠി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന ഗ​വ​ര്‍​ണ​ര്‍, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ള്‍​ക്ക് സ്വ​ഹി​ത​മ​നു​സ​രി​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഇ​നി​യെ​ങ്കി​ലും മ​ന​സ്സി​ലാ​ക്ക​ണം. ഖു​ര്‍​ആ​ന്‍ അ​നു​സ​രി​ച്ച​ല്ല മ​ദ്​​റ​സ​യി​ല്‍ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും അ​തെ​ല്ലാം പ​ണ്ഡി​ത​ന്മാ​ര്‍ സ്വാ​ര്‍​ഥ​താ​ല്‍​പ​ര്യ​ത്തി​ന് എ​ഴു​തി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ജി​ഹാ​ദി​ന്‍റെ അ​ര്‍​ഥം വ​ള​ച്ചൊ​ടി​ച്ചാ​ണ്​ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നു​മു​ള്ള ഗ​വ​ര്‍​ണ​റു​ടെ ആ​ക്ഷേ​പം സ്വ​ന്തം മാ​ന​സി​ക വൈ​കൃ​ത​ത്തി​ല്‍​നി​ന്നും ഉ​ണ്ടാ​യ​താ​ണെന്നും അവർ കുറ്റപ്പെടുത്തി.

Signature-ad

 

 

നേ​തൃ​യോ​ഗ​ത്തി​ല്‍ ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​ബൂ​ബ​ക്ക​ര്‍ ഹ​സ്ര​ത്ത്, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ക​ട​യ്ക്ക​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് മൗ​ല​വി, ജം​ഇ​യ്യ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി, ജ​മാ​അ​ത്ത്ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. മു​ഹ​മ്മ​ദ്, ജം​ഇ​യ്യ​ത്ത് സെ​ക്ര​ട്ട​റി സി.​എ. മൂ​സ മൗ​ല​വി, ല​ജ്ന​ത്തു​ല്‍ മു​അ​ല്ലി​മീ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് മു​ത്തു​ക്കോ​യാ ത​ങ്ങ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​ങ്ങോ​ട് എ. ​ഖ​മ​റു​ദ്ദീ​ന്‍ മൗ​ല​വി, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എം.​എം. ബാ​വാ മൗ​ല​വി എ​ന്നി​വ​ര്‍ പ​ങ്കെടു​ത്തു.

Back to top button
error: