തിരുവനന്തപുരം: അഗ്‌നിപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് റെയില്‍വേ.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ എന്നിവയുള്‍പ്പെടെ പ്രധാന സ്റ്റേഷനുകളിലാണു പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയത്.
ജൂണ്‍ 20 തിങ്കളാഴ്ച വൈകിട്ട് 6 മണി വരെയാണു പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരോധനം.തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന്, അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു നടപടി.